മുഖ്യമന്ത്രി നല്ല പിള്ള ചമയുന്നു; ആക്രമണം നടത്തിയ ശേഷം തള്ളിപ്പറയുന്നത് സിപിഎമ്മിന്റെ പതിവ് ശൈലി; കൂപമണ്ഡൂകമായ മുഖ്യമന്ത്രിക്ക് മറവി രോഗമാണെന്നും പ്രതിപക്ഷ നേതാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രി നല്ല പിള്ള ചമയുന്നു; ആക്രമണം നടത്തിയ ശേഷം തള്ളിപ്പറയുന്നത് സിപിഎമ്മിന്റെ പതിവ് ശൈലി; കൂപമണ്ഡൂകമായ മുഖ്യമന്ത്രിക്ക് മറവി രോഗമാണെന്നും പ്രതിപക്ഷ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 03:11 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിക്ക് മറവിരോഗമാണെന്നും ഇന്നലെ വരെയുള്ള കാര്യങ്ങൾ മറന്നാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു. പിണറായിയുടെ വിവാദ പരാമർശങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

മുഖ്യമന്ത്രി ഇപ്പോൾ നല്ലപിള്ള ചമയുകയാണ്. ഓരോ അതിക്രമവും ചെയ്തുകഴിഞ്ഞിട്ട് ആ അതിക്രമത്തെ തള്ളിപ്പറയുന്നതാണ് സിപിഎമ്മിന്റെ പതിവ് ശൈലി. ടിപി ചന്ദ്രശേഖരൻ വധം ഉൾപ്പെടെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടുണ്ട്. ആ മുഖ്യമന്ത്രിയാണ് ഇപ്പോൾ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം അപലപിക്കുന്നതെന്നും വി.ഡി സതീശൻ പരിഹസിച്ചു.

നിയമസഭയിൽ എൽഡിഎഫ് ചെയ്തതുപോലെ ഹീനമായ കാര്യം ഒരിക്കലും യുഡിഎഫ് നടത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ കൂപമണ്ഡൂകമാണെന്നും മുൻകാല ചെയ്തികൾ മറന്നതുപോലെയാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗാന്ധിചിത്രം താഴെയിട്ടത് കോൺഗ്രസുകാരാണെന്ന് മുഖ്യമന്ത്രിക്കെങ്ങനെ പറയാനാകുമെന്നും വി.ഡി സതീശൻ ചോദിച്ചു.

തകർത്തത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടക്കുന്ന കേസിൽ നടത്തിയ പ്രസ്താവന അനൗചിത്യമാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിലപാട് പറയുന്നത് ശരിയല്ല. മുഖ്യമന്ത്രി ഇത്തരത്തിൽ പ്രസ്താവന നടത്തുമ്പോൾ സത്യം മറിച്ചാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെ മാറ്റി പറയാൻ സാധിക്കുമെന്നും നിഷ്പക്ഷ അന്വേഷണം നടക്കില്ലെന്നും സതീശൻ പറഞ്ഞു.

പ്രതിപക്ഷത്തിനെതിരായ ഒരു അതിക്രമത്തിലും പോലീസ് നടപടിയില്ല. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടാൽ പോലും അറസ്റ്റ് ചെയ്യും. എന്നാൽ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ പോലും കേസെടുത്തില്ല. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കേണ്ടത് ചോദിക്കുക തന്നെ ചെയ്യും. അത് വിലക്കാൻ ആരും ശ്രമിക്കണ്ട. പ്രതിപക്ഷം ഒരു ചോദ്യത്തേയും ഭയക്കുന്നില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ഒരു റിപ്പോർട്ടർ ശ്രമിച്ചപ്പോഴാണ് മാദ്ധ്യമപ്രവർത്തകരോട് കയർത്ത് സംസാരിച്ചത്. ഉത്തരം നൽകിയിട്ടും ഒരേചോദ്യം തന്നെ ആവർത്തിച്ച് ശല്യപ്പെടുത്തി. അപ്പോഴാണ് പ്രതികരിച്ചത്. മാദ്ധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് പ്രതിപക്ഷമല്ല പിണറായിയാണെന്നും സതീശൻ ഓർമ്മിപ്പിച്ചു.

Tags: CPMPinarayi VijayanVD SATHEESHANcm kerala
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies