സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം; ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം; ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 09:45 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ പുതിയ നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി എത്തിയെന്ന് സ്വപ്‌ന ആരോപിക്കുന്ന ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് മജിസ്‌ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ഷാജിന്റെ സുഹൃത്ത് ഇബ്രായിയുടെ മൊഴി ഇത്തരത്തിൽ കോടതി രേഖപ്പെടുത്തിയിരുന്നു.

കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരൺ, സുഹൃത്ത് ഇബ്രായി എന്നിവരെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച ഷാജിന്റെ മൊഴിയെടുക്കും. ഷാജിന്റെ സുഹൃത്ത് ഇബ്രായിയുടെ രഹസ്യ മൊഴി ഇന്നലെയായിരുന്നു പാലക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തിയത്.

സിപിഎം നേതാവ് സി.പി പ്രമോദിന്റെ പരാതിയിൽ സ്വപ്നയ്‌ക്കെതിരെ പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കൽ കേസുകളുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് രഹസ്യമൊഴിയെടുക്കുന്നത്. മുൻ മന്ത്രി കെടി ജലീലിന്റെ പരാതിയിൽ കന്റോൺമെന്റ് പോലീസും കേസെടുത്തിരുന്നു.

മുഖ്യമന്ത്രിയുടെ ദൂതനായെത്തി ഷാജും സുഹൃത്തും ചേർന്ന് മൊഴി മാറ്റാൻ തന്നെ സമ്മർദ്ദം ചെലുത്തിയെന്നായിരുന്നു സ്വപ്ന വെളിപ്പെടുത്തിയത്. എന്നാൽ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന വാദത്തിൽ ഇരുവരും ഉറച്ചുനിന്നു. ഈ വാദങ്ങൾ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയായി രേഖപ്പെടുത്തിരുന്നു. തുടർന്നാണ് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി എടുക്കുന്നത്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ ഷാജ് കിരണിന് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം ഊർജ്ജിതമാക്കുമ്പോഴാണ് അതിന് തടയിടാനുള്ള ക്രൈംബ്രാഞ്ച് നീക്കങ്ങൾ.

Tags: Swapna SureshCRIME BRANCHshaj kiran
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies