ഗോതബയ രാജപക്സെ 13ന് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് സ്പീക്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗോതബയ രാജപക്സെ 13ന് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് സ്പീക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 11:33 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: പ്രസിഡന്റ് ഗോതബയ രാജപക്സെ 13ന് ബുധനാഴ്ച രാജിവെക്കുമെന്ന് ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ അബേവർധന പറഞ്ഞു. അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിഷേധത്തിനിടയിലാണ് ഈ സംഭവവികാസം.

സർവകക്ഷി സർക്കാരിന് വഴിയൊരുക്കുന്നതിനായി ഉടൻ രാജിവയ്‌ക്കണമെന്ന് രാജപക്സെയ്‌ക്കും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്‌ക്കും അബേവർധന കത്തയച്ചിരുന്നു. സർവകക്ഷി സർക്കാരിന് വഴിയൊരുക്കുന്നതിനായി വിക്രമസിംഗെ ഇതിനകം രാജിവച്ചിരുന്നു. അതിനിടെ പുതിയ സർക്കാർ അധികാരത്തിൽ വരുന്നതുവരെ ശ്രീലങ്കൻ പാർലമെന്റ് സ്പീക്കറെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു.

കഴിഞ്ഞ ദിവസം രാഷ്‌ട്രപതിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി. ജനക്കൂട്ടം എത്തുന്നതിന് മുമ്പ് രാജപക്സെ സ്ഥലം വിട്ടു. സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെ 45 പേർക്ക് പരിക്കേറ്റു.

22 ദശലക്ഷം ജനസംഖ്യയുള്ള ശ്രീലങ്ക അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഭയാനകമായ സ്ഥിതിവിശേഷമാണ് ദ്വീപ് രാഷ്‌ട്രത്തൽ. വിദേശനാണ്യത്തിന്റെ രൂക്ഷമായ ക്ഷാമം മൂലം ഇന്ധനത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ഇറക്കുമതിക്ക് പണം നൽകാൻ പാടുപെടുന്നു.

പ്രതിസന്ധിയെത്തുടർന്ന് ശ്രീലങ്ക വിദേശ കടം തിരിച്ചടയ്‌ക്കുന്നതിൽ വീഴ്ച വരുത്തി. ഏപ്രിലിൽ ദ്വീപ് രാഷ്‌ട്രം കുടിശ്ശികയുള്ള ഏകദേശം 25 ബില്യൺ യുഎസ് ഡോളറിൽ 7 ബില്യൺ യുഎസ് ഡോളറിന്റെ വിദേശ കടം തിരിച്ചടവ് നിർത്തിവയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം വിദേശ കടം 51 ബില്യൺ ഡോളറാണ്.

 

 

Tags: Gotabaya RajapaksaSri lanka Crisisസാമ്പത്തിക പ്രതിസന്ധിഗോതബയ രാജപക്സെ
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies