എയർസ്ട്രിപ്പിന്റെ ഒരു ഭാഗം ഇടിഞ്ഞുപോയി; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയെന്ന് ആരോപണം; കോടികൾ മുടക്കിയ ഇടുക്കിയുടെ സ്വപ്ന പദ്ധതി തുലാസിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എയർസ്ട്രിപ്പിന്റെ ഒരു ഭാഗം ഇടിഞ്ഞുപോയി; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയെന്ന് ആരോപണം; കോടികൾ മുടക്കിയ ഇടുക്കിയുടെ സ്വപ്ന പദ്ധതി തുലാസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 07:08 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന്റെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. എയർസ്ട്രിപ്പിൽ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്ന റൺവേയോട് ചേർന്നുള്ള ഭാഗമാണ് ഇടിഞ്ഞുപോയത്. എൻസിസി കേഡറ്റുകൾക്ക് പരീശീലനം നൽകാനായി നിർമാണം തുടങ്ങിയ എയർസ്ട്രിപ്പിൽ വിമാനം ഇറങ്ങുന്നത് ആശങ്കയിലായി.

മഴക്കാലത്ത് റൺവേയുടെ പരിസര പ്രദേശങ്ങളിലുടെ ഒഴുകിയെത്തുന്ന വെള്ളം പോകുന്നതിന് വേണ്ടി ശാസ്ത്രീയമായ രീതിയിൽ ക്രമീകരണങ്ങൾ അധികൃതർ ഒരുക്കാതിരുന്നതാണ് റൺവേയോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞ് താഴാൻ കാരണമായത്. 150 അടിയോളം താഴ്ചയിലാണ് മണ്ണിടിഞ്ഞ് പോയിരിക്കുന്നത്. റൺവേയുടെ വശത്തുള്ള ഷോൾഡറിന്റെ ഭാഗം പൂർണമായും ഒലിച്ചുപോയി. 100 മീറ്ററിലധികം നീളത്തിൽ ടാറിങും അടർന്നിട്ടുണ്ട്.

സംസ്ഥാന സർക്കാർ 13 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. 90 ശതമാനവും ചെലവഴിച്ച് പദ്ധതി പൂർത്തിയാകാറായ സമയത്താണ് റൺവേയ്‌ക്ക് സമീപം മണ്ണിടിഞ്ഞത്. റൺവേയുടെ നിർമാണ പ്രവർത്തികൾ പൂർത്തിയാക്കി കഴിഞ്ഞ ഏപ്രിലിലും ജൂണിലും പരീക്ഷണ പറക്കൽ നടത്തിയെങ്കിലും ചെറുവിമാനം ഇറക്കാൻ സാധിച്ചിരുന്നില്ല. റൺവേയുടെ മുമ്പിലുള്ള ചെറുകുന്ന് ഇടിച്ച് താഴ്‌ത്തണമെന്ന വിദഗ്ധരുടെ നിർദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. നിർമാണത്തിലെ അശാസ്ത്രീയത മണ്ണിടിച്ചിലിന് കാരണമായെന്നാണ് കരുതുന്നത്.

റൺവേയുടെ പ്രദേശങ്ങളിൽ വലിയ ഉറവകൾ രൂപപ്പെട്ടിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ മണ്ണിടിച്ചിൽ കൂടാനാണ് സാധ്യത. നിർമ്മാണ പ്രവർത്തനങ്ങളിൽ പൊതുമരാമത്ത് വകുപ്പിന് അനാസ്ഥ സംഭവിച്ചുവെന്നാണ് ആരോപണം. വകുപ്പ് സംരക്ഷണ ഭിത്തി പണിതില്ലെന്നും ആരോപണമുണ്ട്. ഇടിഞ്ഞ ഭാഗങ്ങൾ കെട്ടിയെടുത്ത് പഴയ രീതിയിൽ എത്തിക്കണമെങ്കിൽ സർക്കാർ ഇനിയും കോടികൾ കണ്ടെത്തേണ്ട സ്ഥിതിയാണ്. നിലവിലെ സാഹചര്യത്തിൽ കോടികൾ മുടക്കി ആരംഭിച്ച ഇടുക്കി ജില്ലയുടെ സ്വപ്ന പദ്ധതിയുടെ ഭാവി തുലാസിലാണ്.

 

Tags: Idukkivandiperiyar
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies