പറ്റ്ന: പറന്നുയർന്ന ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി. പറ്റ്നയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ 6E2126 വിമാനം ആണ് അടിയന്തിരമായി പാറ്റ്ന എയർപോർട്ടിൽ തന്നെ ഇറക്കിയത്. ബോംബ് ഭീഷണിയെ തുടർന്നായിരുന്നു വിമാനം തിരിച്ചിറക്കിയത്.
രാത്രിയോടെയായിരുന്നു സംഭവം. വിമാനത്തിൽ കയറിയ റിഷി ചന്ദ് സിംഗ് എന്ന യാത്രികനാണ് ബോംബ് ഭീഷണി മുഴക്കിയത്. തന്റെ പക്കൽ ബോംബ് ഉണ്ടെന്നായിരുന്നു ഭീഷണി. ഇതോടെ സുരക്ഷയെ കരുതി വിമാനം തിരികെ പറ്റ്നയിൽ തന്നെ ഇറക്കുകയായിരുന്നു.
വിവരം അറിഞ്ഞ് ബോംബ് സ്ക്വാഡ് എത്തി വിമാനത്തിൽ പരിശോധന നടത്തി. വിമാനത്തിൽ നിന്നോ യാത്രികനിൽ നിന്നോ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിട്ടില്ല. പ്രോട്ടോകോൾ പ്രകാരം വിമാനത്തിൽ പരിശോധന തുടരുകയാണ്. ബോംബ് ഭീഷണി മുഴക്കിയ ആൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് വിവരം.
Comments