കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പോലീസ് സ്റ്റേഷന്റെ വെയർ ഹൗസിൽ സ്ഫോടനം. സംഭവത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
ബെർഹാംപോർ സ്റ്റേഷൻ വെയർ ഹൗസിൽ ആയിരുന്നു സ്ഫോടനം ഉണ്ടായത്. രാവിലെ മുതൽ ഇതിനുള്ളിൽ പോലീസുകാർ ചേർന്ന് വൃത്തിയാക്കുകയായിരുന്നു. ഇതിനിടെയാണ് സ്ഫോടനം ഉണ്ടായത്. വെയർഹൗസിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നോ, ബാറ്ററിയോ ആകാം പൊട്ടിത്തെറിച്ചതെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പരിക്കേറ്റവർ മുർഷിദാബാദിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെല്ലാം അപകടനില തരണം ചെയ്തു. വെയർ ഹൗസിൽ ഫോറൻസിക് സംഘമെത്തി വിശദമായ പരിശോധന നടത്തുകയാണ്.
Comments