പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുത്തു. കോടതി നിർദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അഗളി പോലീസ് കേസ് എടുത്തത്. നാളെ മധുവിന്റെ അമ്മ മല്ലിയുടെ മൊഴിയെടുത്തതിന് ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും ചേർക്കുമെന്നും പോലീസ് അറിയിച്ചു.
അബ്ബാസ് കേസിൽ നിന്നും പിന്മാറാൻ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മ നൽകിയ പരാതി. ഇന്ന് മധു കേസിലെ പത്തൊമ്പതാം സാക്ഷിയും കൂറുമാറി. കക്കുപ്പടി സ്വദേശി കക്കി മൂപ്പനാണ് കോടതിയിൽ മൊഴി മാറ്റി പറഞ്ഞത്. ഇന്നലെ കേസിലെ 18-ാം സാക്ഷിയായ കാളി മൂപ്പൻ കൂറ് മാറിയിരുന്നു. വനംവകുപ്പിലെ താത്കാലിക വാച്ചർ ആയിരുന്നു കാളി മൂപ്പൻ. ഇതുവരെ എട്ട് പേരാണ് കേസിൽ കൂറ് മാറിയത്.
കൂറുമാറിയവർക്കെതിരെയും മധുവിന്റെ അമ്മ മല്ലി പരാതി നൽകിയിട്ടുണ്ട്. പലരുടെയും സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികൾ മൊഴി മാറ്റിപ്പറയുന്നതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു.
Comments