ഹൈദരാബാദ്: ഡൽഹിയിലെ ആം ആദ്മി പാർട്ടി നേതാക്കളുടെ മദ്യ കുംഭകോണ അഴിമതിയുമായി ബന്ധപ്പെട്ട് ഇ ഡി ഹൈദരാബാദിലെ റോബിൻ ഡിസ്റ്റിലിറീസിൽ റെയ്ഡ് നടത്തി. അഴിമതി കേസുമായി ബന്ധപ്പെട്ട് ഇ ഡി രാജ്യത്തെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഹൈദരാബാദ്, ബെംഗളുരു, ചെന്നൈ എന്നിവടങ്ങളിൽ നടത്തിയ തിരച്ചിലിൽ നിരവധി സുപ്രധാന രേഖകൾ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.
സെപ്തംബർ 6-ന് ഉത്തർപ്രദേശ്, ഹരിയാന, തെലങ്കാന, മഹാരാഷ്‌ട്ര എന്നിവടങ്ങളിൽ ഇ ഡി തിരച്ചിൽ നടത്തിയിരുന്നു. ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടുന്നവർക്ക് മദ്യ കുംഭകോണ കേസിൽ വ്യക്തമായ പങ്കുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു ഇതിന് തൊട്ടു പിന്നാലെയാണ് ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസികൾ തിരിഞ്ഞിരിക്കുന്നത്. മനീഷ് സിസോദിയ ഉൾപ്പെടുന്ന നേതാക്കൾക്ക് പണം ലഭിക്കുന്നതിന് വേണ്ടിയാണ് ഡൽഹിയിൽ മദ്യ നയം നടപ്പിലാക്കിയതെന്ന് ചൂണ്ടിക്കാട്ടി ഉന്നതർ പരാതി പെട്ടിരുന്നു.
ദൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കൊപ്പം അരവിന്ദ് കെജ്‌രിവാളിനും അഴിമതിയിൽ പങ്കുണ്ടെന്നു ബിജെപി ആരോപിച്ചിരുന്നു. മദ്യ നയത്തിൽ 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നും ഇതിൽ വലിയൊരു ശതമാനം പങ്ക് മനീഷ് സിസോദിയയ്‌ക്കും അരവിന്ദ് കെജ്‌രിവാളിനും ലഭിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തെ നടക്കുന്നത്. ഇവർക്ക് രണ്ടുപേർക്കും ലഭിച്ച പണം വിശ്വസ്തരുടെ കയ്യിൽ ഏല്പിച്ചിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
Comments