‘വ്യക്തിഗത നേട്ടത്തേക്കാൾ രാജ്യത്തിനാണ് പ്രാധാന്യം‘: അർഹിക്കുന്ന അർദ്ധസെഞ്ച്വറി വേണ്ടെന്ന് വെച്ച് ഇന്ത്യക്ക് ജയമൊരുക്കിയ വിരാട് കോഹ്ലിക്ക് അഭിനന്ദന പ്രവാഹം (വീഡിയോ)- Virat's 'Nation First' concept wins hearts
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘വ്യക്തിഗത നേട്ടത്തേക്കാൾ രാജ്യത്തിനാണ് പ്രാധാന്യം‘: അർഹിക്കുന്ന അർദ്ധസെഞ്ച്വറി വേണ്ടെന്ന് വെച്ച് ഇന്ത്യക്ക് ജയമൊരുക്കിയ വിരാട് കോഹ്ലിക്ക് അഭിനന്ദന പ്രവാഹം (വീഡിയോ)- Virat’s ‘Nation First’ concept wins hearts

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 11:58 am IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ 16 റൺസ് വിജയത്തോടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം തുടരുകയാണ്. എന്നാൽ, ടീമിന്റെ നേട്ടത്തിലുപരിയായി, മത്സരത്തിലെ വിരാട് കോഹ്ലിയുടെ നിസ്വാർത്ഥതാ മനോഭാവത്തെ പ്രശംസിക്കുകയാണ് ഒരു വിഭാഗം ക്രിക്കറ്റ് ആരാധകർ.

തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത സൂര്യകുമാർ യാദവ് അർദ്ധസെഞ്ച്വറി പൂർത്തിയാക്കി മടങ്ങിക്കഴിഞ്ഞപ്പോൾ, ഉജ്ജ്വല ഫോമിൽ ബാറ്റിംഗ് തുടരുകയായിരുന്ന വിരാടിനും അർദ്ധ സെഞ്ച്വറി നേടാനുള്ള അവസരം ഉണ്ടായിരുന്നു. അവസാന ഓവർ ആരംഭിക്കുമ്പോൾ നോൺ സ്ട്രൈക്കർ എൻഡിൽ നിന്നിരുന്ന കോഹ്ലിയുടെ സമ്പാദ്യം 28 പന്തിൽ 49 റൺസായിരുന്നു. സ്ട്രൈക്കിംഗ് എൻഡിൽ, ഫിനിഷിംഗ് സ്പെഷ്യലിസ്റ്റ് ദിനേശ് കാർത്തിക് ആയിരുന്നു ഉണ്ടായിരുന്നത്.

മത്സരാവസാനം ഇറങ്ങി കൂറ്റനടികളിലൂടെ കളിയുടെ ഗതിമാറ്റാൻ ശേഷിയുള്ള താരമാണ് കാർത്തിക്. എങ്കിലും, ഒരു റൺ നേടി അർദ്ധ സെഞ്ച്വറി പൂർത്തിയാക്കാൻ കോഹ്ലിക്ക് അവസരം നൽകാൻ തീരുമാനിച്ച കാർത്തിക്, അദ്ദേഹത്തിന് സിംഗിൾ വാഗ്ദാനം ചെയ്തു. എന്നാൽ, അത് നിരസിച്ച കോഹ്ലി, സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്യാൻ ദിനേശ് കാർത്തിക്കിനോട് ആവശ്യപ്പെടുകയായിരുന്നു. കോഹ്ലിയുടെ ഈ പെരുമാറ്റമാണ് ക്രിക്കറ്റ് ലോകത്തിന്റെ മനം കവർന്നത്.

കോഹ്ലിയുടെ നിർദ്ദേശപ്രകാരം ബാറ്റിംഗ് തുടർന്ന കാർത്തിക്, തുടരെ സിക്സറുകൾ പായിച്ച് ഇന്ത്യൻ സ്കോർ 237ൽ എത്തിക്കുകയായിരുന്നു. ഇന്ത്യ ഉയർത്തിയ പടുകൂറ്റൻ ടോട്ടൽ പിന്തുടർന്ന ദക്ഷിണാഫ്രിക്ക, ജയപ്രതീക്ഷ ഉണർത്തിയ ശേഷമാണ് കീഴടങ്ങിയത്. 16 റൺസിനായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ വിജയം. കാർത്തികിന്റെ സംഭാവനയാകട്ടെ, 7 പന്തിൽ 17 റൺസും.

In addition to the run fest, a special moment as we sign off from Guwahati. ☺️#TeamIndia | #INDvSA | @imVkohli | @DineshKarthik pic.twitter.com/SwNGX57Qkc

— BCCI (@BCCI) October 2, 2022

Tags: south africaVIRAT KOHLI2nd T20I
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies