ലക്നൗ: ഉത്തർപ്രദേശിൽ തീവണ്ടിയ്ക്കുള്ളിൽ നമാസ് നടത്തി ഒരു വിഭാഗം. കുശിനഗർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. നമാസ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആർപിഎഫ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ചയായിരുന്നു സംഭവം. കുശിനഗറിലെ കദ്ദാ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സത്യാഗ്രഹ എക്സ്പ്രസിലെ സ്ലീപ്പർ കോച്ചിലായിരുന്നു നമാസ് നടത്തിയത് എന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ഒരു സംഘം ആളുകൾ നിലത്ത് മാറ്റ് വിരിച്ച് അതിൽ പ്രാർത്ഥിക്കുന്നതായി വീഡിയോയിൽ കാണാം. നമാസ് നടത്തുന്ന സമയം മറ്റ് യാത്രികർ മാറിയായിരുന്നു നിന്നിരുന്നത്.
ഇതിനിടെ ഒരു യാത്രികൻ നമാസ് നടത്തുന്നവർക്കിടയിലൂടെ സ്വന്തം സീറ്റിലേക്ക് വരാൻ ശ്രമിക്കുന്നുണ്ട്. ഇയാളെ നമാസ് നടത്തുന്ന സംഘത്തിനൊപ്പമുള്ളവർ തടയുന്നതും കാണാം. 28 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം അധികൃതർ അറിഞ്ഞത്. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Comments