യുക്രെയ്നും റഷ്യയ്ക്കും ഇടയിൽ സമാധാനം കൊണ്ടുവരാൻ ഇന്ത്യക്കാകുമോ? സാധ്യതകൾ പരിശോധിച്ച് വിദഗ്ധർ; വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ റഷ്യൻ സന്ദർശനം ഇന്ന് മുതൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്നും റഷ്യയ്‌ക്കും ഇടയിൽ സമാധാനം കൊണ്ടുവരാൻ ഇന്ത്യക്കാകുമോ? സാധ്യതകൾ പരിശോധിച്ച് വിദഗ്ധർ; വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ റഷ്യൻ സന്ദർശനം ഇന്ന് മുതൽ

Experts Looking at India's Possible Role in Brokering Peace Between Russia and Ukraine

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 07:13 am IST
FacebookTwitterWhatsAppTelegram

 

ന്യൂഡൽഹി: റഷ്യ- യുക്രെയ്ൻ യുദ്ധത്തിന് പര്യവസാനം കാണാൻ ഇന്ത്യക്കാകുമോ എന്ന് പരിശോധിച്ച് വിദഗ്ധർ. ഇരു രാജ്യങ്ങൾക്കിടയിൽ സമാധാനത്തിനായി സമ്മർദ്ദം ചെലുത്തുന്നതിൽ ഇന്ത്യയുടെ സാധ്യമായ പങ്കിനെ കുറിച്ചാണ് നയതന്ത്രജ്ഞരും വിദേശനയ വിദഗ്ധരും സൂക്ഷ്മമായി പരിശോധിക്കുന്നത്. ഇന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ റഷ്യൻ പര്യടനത്തിനായി യാത്ര തിരിക്കാനിരിക്കെയാണ് ഈ നടപടി.

റഷ്യയും യുക്രെയ്ൻ തമ്മിൽ ചർച്ച ചെയ്യാൻ തയ്യാറാകാത്തതാണ് യുദ്ധം നീണ്ടുപോകാനുള്ള പ്രധാനകാരണമായി കണക്കാക്കപ്പെടുന്നത്. യുദ്ധഭൂമിയിൽ യുക്രെയ്നാണ് നിലവിൽ മേൽക്കൈ ഉള്ളത്. നിരവധി സൈനികരെയും ഇരു രാജ്യങ്ങൾക്ക് നഷ്ടപ്പെട്ടിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഏതെങ്കിലും രാജ്യങ്ങളുടെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്താൻ റഷ്യയും യുക്രെയ്ൻ തയ്യാറായേക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് മദ്ധ്യസ്ഥത വഹിക്കാനുള്ള ഇന്ത്യയുടെ സാധ്യതകൾ പരിശോധിക്കുന്നത്.

കഴിഞ്ഞ സെപ്തംബറിൽ ഉസ്‌ബെക്കിസ്ഥാനിൽ നടന്ന ഉച്ചകോടിയിൽ ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സമാധാനത്തിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ വിദേശരാജ്യങ്ങൾ പ്രശംസിച്ചിരുന്നു. ന്യൂസിലാൻഡിൽ നടന്ന ഒരു കോൺഫറൻസിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇന്ത്യയുടെ നിലപാട് ആവർത്തിച്ചിരുന്നു. യുദ്ധത്തിലേർപ്പെട്ടിരിക്കുന്നവർക്ക് ഇരുന്ന് സംസാരിക്കാനുള്ള സാഹചര്യം സുഗമമാക്കണമെന്നും ഇന്ത്യയ്‌ക്ക് അതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അതിന് തയ്യാറാണെന്നുമായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞിരുന്നത്.

നിഷ്പക്ഷമായ ഒരു മൂന്നാം കക്ഷിയുടെ മദ്ധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും ചർച്ചയ്‌ക്കായി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിൽ, ഇന്ത്യ ഇരു രാജ്യങ്ങൾക്കും വിശ്വാസമുള്ള മദ്ധ്യസ്ഥനായേനെ എന്നാണ് ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഉയർന്നു വരുന്ന അഭിപ്രായം.

അതേസമയം ദ്വിദിന സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് റഷ്യയിലേക്ക് തിരിക്കും. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി ചർച്ച നടത്തും. വിവിധ മേഖലകളിലെ ഉഭയകക്ഷി -സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യും. യുദ്ധത്തിനെ കുറിച്ചും എസ് ജയശങ്കർ ചർച്ച നടത്തുമെന്നാണ് വിവരം.

Tags: Narendra ModiRussiaputinUkrainezelensky
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies