'ഒരു വ്യാജ കത്ത്'; ​ഗവർണർ ഒഴിവിലേക്ക് 'ആൾക്കാരോട് നല്ല മേഴ്‌സി ഉള്ളവർക്ക് പരിഗണന'; ചാൻസലർ ഒഴിവിലേക്ക് 'മേശമേൽ താണ്ഡവം നടത്തുന്ന കലാകാരന്മാർക്ക് പരിഗണന'; ചിരി പടർത്തുന്ന ശ്രീജിത്ത് പണിക്കരുടെ കത്ത്- Sreejith Panickar, letter
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒരു വ്യാജ കത്ത്’; ​ഗവർണർ ഒഴിവിലേക്ക് ‘ആൾക്കാരോട് നല്ല മേഴ്‌സി ഉള്ളവർക്ക് പരിഗണന’; ചാൻസലർ ഒഴിവിലേക്ക് ‘മേശമേൽ താണ്ഡവം നടത്തുന്ന കലാകാരന്മാർക്ക് പരിഗണന’; ചിരി പടർത്തുന്ന ശ്രീജിത്ത് പണിക്കരുടെ കത്ത്- Sreejith Panickar, letter

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 02:11 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിലും ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാൻ സർക്കാർ ഓർഡിനൻസ് പാസാക്കിയതിനെയും പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ‘ഒരു വ്യാജകത്ത്’ എന്ന പേരിൽ കത്തെഴുതി കൊണ്ടാണ് പിണറായി സർക്കാരിനെ ശ്രീജിത്ത് പണിക്കർ ട്രോളിയിരിക്കുന്നത്. വളരെ രസകരമാണ് കത്തിന്റെ ഉള്ളടക്കം. ആര്യാ രാജേന്ദ്രൻ എന്നതിന് പകരം സൂര്യ രാമേന്ദ്രൻ എന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് പകരം ഒരു പാമ്പിന്റെ ചിത്രവുമാണ് കത്തിൽ നൽകിയിരിക്കുന്നത്.

ഒഴിവുകൾ ഉള്ള തസ്തികകളായി കത്തിൽ സൂചിപ്പിക്കുന്നത് ‘ഗവർണർ’, ‘ചാൻസലർ’ എന്നീ പദവികളാണ്. ഗവർണർ തസ്തികയിൽ ‘ആൾക്കാരോട് നല്ല മേഴ്‌സി ഉള്ളവർക്ക് പരിഗണന’ എന്നും ചാൻസലർ തസ്തികയിൽ ‘മേശമേൽ താണ്ഡവം നടത്തുന്ന കലാകാരന്മാർക്ക് പരിഗണന’ എന്നുമാണ് പരിഹസിച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്.

അവസാന തിയതിയുടെ സ്ഥാനത്ത് സഖാവിന്റെ ഇഷ്ടം എന്ന് എഴുതിയിരിക്കുന്നു. അപേക്ഷ അയക്കേണ്ട സൈറ്റ് എന്നുള്ളിടത്ത് ‘WWW.nokkiyirunnoippokkittu.com'(നോക്കിയിരുന്നോ ഇപ്പോ കിട്ടും) എന്നാണ് പരിഹസിച്ചു കൊണ്ട് കൊടുത്തിരിക്കുന്നത്. കത്തിന്റെ കോപ്പി അയച്ചിരിക്കുന്ന വിലാസവും വായനക്കാരിൽ ചിരി പടർത്തുകയാണ്. ‘ഇരട്ടശങ്കൻ, ക്യൂബള ക്രൈംബ്രാഞ്ച്, ഫോറൻസിക് ലാബ്’ എന്നാണ് വിലാസം നൽകിയിരിക്കുന്നത്. സർക്കാരിനെയും മേയറിനെയും പരിഹസിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കർ എഴുതിയ കത്ത്, ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചിരിപടർത്തുകയാണ്.

Tags: CPMLettersreejith panickarMayor Arya Rajendran
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies