ഭരണഘടനയെ അട്ടിമറിക്കുന്ന പിണറായി തന്ത്രങ്ങൾ; പണി മേടിക്കാനുള്ള പാർട്ടിയുടെ പടപ്പുറപ്പാട്- Pinarayi Vijayan, Arif Mohammad Khan, CPM, Video
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണഘടനയെ അട്ടിമറിക്കുന്ന പിണറായി തന്ത്രങ്ങൾ; പണി മേടിക്കാനുള്ള പാർട്ടിയുടെ പടപ്പുറപ്പാട്- Pinarayi Vijayan, Arif Mohammad Khan, CPM, Video

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 07:18 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ഭരണഘടന അനുസരിച്ച് രാഷ്‌ട്രത്തലവൻ രാഷ്‌ട്രപതി ആണെങ്കിൽ സംസ്ഥാനത്തിന്റെ തലവൻ ഗവർണറാണ്. സംസ്ഥാന സർക്കാർ കൊണ്ടു വരുന്ന ബില്ലുകൾ നിയമമാകണമെങ്കിൽ അതിൽ ഗവർണർ ഒപ്പ് വെക്കണം. അതായത് താത്വികമായി അവലോകനം ചെയ്യുകയാണെങ്കിൽ, സർക്കാർ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നു എന്ന സൂചന കണ്ട് തുടങ്ങിയാൽ അതിൽ ഇടപെട്ട് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കേണ്ട പൂർണ്ണ ഉത്തരവാദിത്വം ​ഗവർണർക്കുണ്ട് എന്ന് സാരം. ജനാധിപത്യത്തെയും ഭരണഘടനയേയും അട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാരുകളെ ചങ്കിന്റെ എണ്ണമോ, വെള്ളം ആഗിരണം ചെയ്യുന്ന നനയാത്ത മുണ്ടിന്റെ ഖനമോ ഒന്നും നോക്കാതെ ചെവിക്കു പിടിച്ച് തൂക്കിയെടുത്ത് പുറത്തേയ്‌ക്ക് എറിയാനുള്ള അധികാരം രാഷ്‌ട്രപതിക്ക് ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. അങ്ങനയെങ്കിൽ അതിലേക്കുള്ള ചവിട്ടുപടി ആകാനുള്ള നിയോഗമാണ് ഗവർണറുടേത്. സിംഹമുദ്രയിലെ സിംഹത്തിന്റെ ശൗര്യമളക്കുന്ന ചില മാദ്ധ്യമ സിംഹങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, That is the beauty of Indian Constitution.

​ഗവർണർക്കെതിരെ പടപ്പുറപ്പാടിന് ഇറങ്ങുന്ന സർക്കാർ എന്നാണ് എയറിൽ പറക്കുക എന്ന് നോക്കിയാൽ മതി. ​ഗവർണറുടേത് ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങളെന്നാണ് യെച്ചൂരിയും പിണറായി വിജയനും തൊട്ട് ലോക്കൽ സെക്രട്ടറി വരെ പാവം അണികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. ചുവപ്പ് കണ്ടാൽ വിളിക്കടാ ഇങ്ക്വിലാബ്, അരിവാൾ ചുറ്റിക കണ്ടാൽ കുത്തടാ വോട്ട് എന്ന് പറയുന്ന സഖാക്കളെല്ലാം കൂടി രാജ്ഭവൻ വളഞ്ഞാൽ ​ഗവർണർ പേടിച്ച് വിറയ്‌ക്കുമോ? വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഇടപ്പെടുന്നതാണ് ​ഗവർണർ ചെയ്യുന്ന ഭരണഘടനാ ലംഘനമെന്നാണ് എൽഡിഎഫിന്റെ വാദം. പിന്നെയെന്തിനാണ് ചാനസലർ പദവി. പാർട്ടിക്കൂറുള്ളവരെ കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ എസ്എഫ്ഐയ്‌ക്ക് പുറം തിരുമി കൊടുക്കുന്നതിന് നിയമിക്കുന്നതും, പിൻവാതിൽ നിയമനം നടക്കുന്നതുമെല്ലാം കണ്ടും കേട്ടും പാർട്ടിയുടെ പരിപ്പുവടയും വിഴുങ്ങി മിണ്ടാതിരിക്കുന്നതാണോ ചാൻസലർ പ​ദവി. എങ്കിൽ അത് അഞ്ചായി മടക്കി കക്ഷത്തിൽ വച്ച് വന്നവഴിക്ക് വിട്ടോ എന്ന് ​ഗവർണർ പറയുമ്പോൾ അതെങ്ങനെ ഭരണഘടനാ വിരുദ്ധമാകും.

ഗവർണർ ആർഎസ്എസുകാരെ നിയമിക്കുന്നുവെന്നും വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കുന്നു എന്നുമാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും മറ്റൊരു വാദം. ഇതിന് തെളിവായി എന്തെങ്കിലും ഒരു രേഖ കാണിക്കുമോ എന്ന് ചോദിച്ചാൽ, ദേ ഇതാണ് ആ രേഖ.. എന്ന് പറയുന്ന ശങ്കരാടി ലൈനിൽ തന്നെയാണ് ഇന്നും സിപിഎം. പാർട്ടിയെ വളർത്താൻ അടിമകൾക്ക് അപ്പവും അടയും കൊടുത്ത് എല്ലാ ഭരണകേന്ദ്രങ്ങളിലും കുത്തി തിരുകുന്നതിനെ ചോദ്യം ചെയ്യുന്നത് എങ്ങനെയാണ് ഭരണഘടനാ ലംഘനമാകുന്നത്. രാജ്ഭവന് മുന്നിൽ സമരവുമായി ഇറങ്ങുന്നതാണ് യഥാർത്ഥത്തിൽ ഭരണഘടനാ സ്ഥാപനങ്ങളോടുള്ള വെല്ലുവിളി.

രാഷ്‌ട്രപതിയുടെ ഒരു പ്രതിനിധി ഭരണഘടന സംവിധാനങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാനത്ത് ആവശ്യമാണ്. ഭൂരിപക്ഷം ഉണ്ട് എന്ന് വെച്ചുകൊണ്ട് എന്തും ചെയ്യാനുള്ള അധികാരം ഒരു സർക്കാരിനും ഇല്ല. അഥവാ, ചെയ്യുകയാണെങ്കിൽ അത് ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് മാത്രമായിരിക്കണം. ​ഗവർണർ എന്നുള്ള വിശിഷ്ട പദവിയ്‌ക്കെതിരെ സിപിഎം നടത്തുന്ന സമരാഭാസം യഥാർത്ഥിൽ രാജ്യത്തിന്റെ നിയമത്തെയും ഭരണഘടനെയും വെല്ലുവിളിക്കുന്നതാണ്. വിസിമാർക്കെതിരെ നാളെ സുപ്രീംകോടതി ഒരു വിധി പറഞ്ഞാലും സിപിഎമ്മുകാർ കൊടിയും പൊക്കി അങ്ങോട്ടേയ്‌ക്ക് പോയാൽ അത്ഭുതപ്പെടാനില്ല. വിനാശകാലേ വിപരീത ബുദ്ധി എന്ന് പറയാറുണ്ട്. ​ഗവർണർക്ക് അടിക്കാനുള്ള വടി അദ്ദേഹത്തിന്റെ കൈയ്യിൽ കൊണ്ട് ഇട്ടുകൊടുക്കുന്ന അപാരബുദ്ധി ഇരട്ടചങ്കും തലയിൽ ചകരിചോറുമുള്ള ഒരാളിലെ ഉദിക്കുകയുള്ളു. എന്തായാലും കണ്ടറിയാം സർക്കാരിന് എന്താ സംഭവിക്കുക എന്നത്.

Tags: CPMvideoPinarayi VijayanArif Mohammad Khan
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies