സൗത്ത് ഇന്ത്യയില്‍ ഉടനീളം സൂപ്പര്‍ഹിറ്റായി ഓടുന്ന കന്നഡ ചിത്രമാണ് കാന്താര. കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചുള്ള മുന്നേറ്റമാണ് ഈ സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇപ്പോൾ കാന്താര സംവിധായകൻ ഋഷഭ് ഷെട്ടിയുമായി തമിഴ് സൂപ്പർ താരം രജനികാന്ത് കൂടിക്കാഴ്ച്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത് .
രജനികാന്ത് ചിത്രത്തെ അഭിനന്ദിക്കുകയും താരത്തിന് സ്വർണ്ണ ചെയിൻ സമ്മാനിക്കുകയും ചെയ്തു. 50 വർഷത്തിലൊരിക്കൽ മാത്രമാണ് ഇത്തരം സിനിമകൾ ഉണ്ടാകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രജനികാന്തിനെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് ഋഷഭ് കണ്ടത്. “ഞാൻ അദ്ദേഹത്തെ കണ്ടു, ഒരു മണിക്കൂറോളം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു. അത് എനിക്ക് ഒരു വലിയ നിമിഷമായിരുന്നു. ഓരോ രംഗങ്ങളെക്കുറിച്ചും, ഞാനത് എങ്ങനെ ചെയ്തുവെന്നും, അത് എങ്ങനെ എക്സിക്യൂട്ട് ചെയ്തുവെന്നും, അദ്ദേഹത്തിന്റെ ആത്മീയ യാത്രയെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. അതൊരു അത്ഭുതകരമായ നിമിഷമായിരുന്നു.‘ ഋഷഭ് ഷെട്ടി പറഞ്ഞു.
നേരത്തെ ട്വിറ്ററിലും രജനീകാന്ത് ചിത്രത്തെ പ്രശംസിച്ചിരുന്നു. മികച്ചതെന്നു വിളിക്കുകയും ചെയ്തിരുന്നു. രജനീകാന്തിനെ കണ്ടതിന്റെ ചിത്രവും ഋഷഭ് ഷെട്ടി പങ്കുവെച്ചു. രജനീകാന്തിന്റെ , പാദങ്ങളിൽ തൊട്ട് അനുഗ്രഹം തേടുന്ന ചിത്രവും അദ്ദേഹം പങ്ക് വച്ചു.
Comments