ബൈക്കും ഓട്ടോയും കാറുമെല്ലാം എഥനോൾ വാഹനങ്ങളാകും; രാജ്യത്താകമാനം എഥനോൾ പമ്പുകൾ വരുന്ന കാലം വിദൂരമല്ല: നിതിൻ ഗഡ്കരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബൈക്കും ഓട്ടോയും കാറുമെല്ലാം എഥനോൾ വാഹനങ്ങളാകും; രാജ്യത്താകമാനം എഥനോൾ പമ്പുകൾ വരുന്ന കാലം വിദൂരമല്ല: നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 09:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്താകമാനം എഥനോൾ പമ്പുകൾ വരുന്നതിന് അധിക കാലം കാത്തിരിക്കേണ്ടി വരില്ലെന്ന് കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇവിടെയുള്ള ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളുമെല്ലാം പൂർണമായും എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാലം വിദൂരമല്ല. നിരവധി എഥനോൾ പമ്പുകൾ രാജ്യത്താകമാനം സ്ഥാപിക്കപ്പെടുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. നാഗ്പൂരിൽ നടക്കുന്ന ഒരാഴ്ച നീണ്ട അഗ്രോ-എക്‌സിബിഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

100 ശതമാനം എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറിനെ ടൊയോട്ട അവതരിപ്പിച്ചുകഴിഞ്ഞു. ബിഎംഡബ്ല്യൂ, മേഴ്‌സിഡസ്, ഹ്യൂണ്ടായ്, മാരുതി സുസുക്കി തുടങ്ങിയ നിരവധി ബ്രാൻഡുകൾ വൈകാതെ തന്നെ ബയോ-ഫ്യുവൽ മോഡൽ കാറുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഹരിതോർജ്ജം ഉപയോഗിക്കാൻ നമുക്ക് കഴിഞ്ഞാൽ ഡീസലിന് മികച്ച ഒരു ബദൽമാർഗമുണ്ടാകും. വില കുറഞ്ഞതും വൃത്തിയുള്ളതുമായ ഇന്ധനം നമുക്ക് ലഭിക്കും. ഇന്ത്യയിൽ ബയോ-ഫ്യുവൽ നിർമ്മിക്കുന്നതിനായി പൗരന്മാരെ പരമാവധി പ്രോത്സാഹിപ്പിക്കും. കരിമ്പിൻ ജ്യൂസ്, അരി, ചോളം, മറ്റ് ഭക്ഷ്യധാന്യങ്ങൾ എന്നിവയിൽ നിന്നും എഥനോൾ നിർമ്മിക്കുന്നതിന് നാം ആവശ്യമായ പിന്തുണ നൽകണം. തദ്ദേശീയമായി ഇന്ധനം വികസിപ്പിക്കാൻ കഴിയുക എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

രണ്ട് വർഷത്തിനുള്ളിൽ നിലവിലുള്ള ചിത്രം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഥനോളും ഹരിത ഹൈഡ്രജനും വൈദ്യുതിയുമാണ് ഭാവിയിൽ കയ്യാളുക. വിദർഭ മേഖലയിൽ ഒരു ബയോ സിഎൻജി പ്ലാന്റ് തയ്യാറായി വരുന്നുണ്ട്. സമാന പ്ലാന്റുകൾ മറ്റിടങ്ങളിലും വരും. പ്രതിദിനം ഒരു ലക്ഷം ലിറ്റർ എഥനോൾ നിർമ്മിക്കുന്ന പ്ലാന്റിന്റെ പണിപ്പുരയിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഹരിയാനയിലെ പാനിപട്ടിലാണ് പ്ലാന്റ് സജ്ജമാകുന്നത്. കൂടാതെ 150 ടൺ ബയോ-ബിറ്റുമിനും പ്ലാന്റ് നൽകും. ഇവിടെ വൈക്കോൽ ഉപയോഗിച്ചാണ് എഥനോളും ബിറ്റുമിനും തയ്യാറാക്കുന്നത്. വൈക്കോൽ കത്തിക്കുന്നതുമൂലമുണ്ടാകുന്ന മലിനീകരണം തടയാനും ഇത് സഹായകരമാകും. മുളയിൽ നിന്നും എഥനോൾ നിർമ്മിക്കാനും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ശ്രമം നടത്തുന്നുതായി കേന്ദ്രമന്ത്രി അറിയിച്ചു.

Tags: carbikeautoEthanol
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies