ന്യൂഡൽഹി: വൃന്ദാവൻ സന്ദർശിച്ച് വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും. മഥുരയിലെ വൃന്ദാവനിലുള്ള ആശ്രമത്തിലെത്തിയ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ബാബ നീം കരോലി ആശ്രമമാണ് ദമ്പതികൾ സന്ദർശിച്ചതെന്നാണ് വിവരം. ആശ്രമത്തിലെ അന്തേവാസികൾക്ക് രണ്ട് പേരും ചേർന്ന് ബ്ലാങ്കറ്റുകൾ വിതരണം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. സന്ദർശനത്തെക്കുറിച്ച് രണ്ട് പേരും ഔദ്യോഗിക വിവരം പങ്കുവച്ചിട്ടില്ല. ചിത്രങ്ങൾ പകർത്തിയ ആരാധകരാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.
ക്രിക്കറ്റ് താരമായ വിരാടും അഭിനേത്രിയായ അനുഷ്കയും പുതുവത്സര ദിനം ആഘോഷിച്ചത് ദുബായിലായിരുന്നു. ന്യൂ ഇയർ ദിനത്തിന്റെ തലേദിവസം ഭാര്യയുമൊത്ത് അത്താഴം കഴിക്കുന്നതിന്റെ ചിത്രങ്ങളും കോഹ്ലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Comments