യുവ സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയേറുന്നു; ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ച; നിർണായക വിവരങ്ങൾ ശേഖരിക്കാതെ തെളിയപ്പെടാത്ത കേസായി റിപ്പോർട്ട് നൽകി; അന്വേഷണത്തിന് പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തണമെന്ന് പുതിയ സംഘത്തിന്റെ ശുപാർശ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവ സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയേറുന്നു; ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ച; നിർണായക വിവരങ്ങൾ ശേഖരിക്കാതെ തെളിയപ്പെടാത്ത കേസായി റിപ്പോർട്ട് നൽകി; അന്വേഷണത്തിന് പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തണമെന്ന് പുതിയ സംഘത്തിന്റെ ശുപാർശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2023, 11:05 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കാൻ കഴിയുന്നതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ആദ്യ അന്വേഷണത്തിൽ ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി.

ചില നിർണായക വിവരങ്ങൾ ലോക്കൽ പോലീസ് ശേഖരിക്കാതെയാണ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്നാണ് അന്വേഷണസംഘത്തിന്റെ പുതിയ കണ്ടെത്തൽ. മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യതയുള്ളതായും റിപ്പോർട്ടിൽ പറയുന്നു. മൊഴിയിലെ വൈരുദ്ധ്യങ്ങൾ പരിശോധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

നയനയുടെ മരണകാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകളേറിയത്. ഇതേ തുടർന്നാണ് ഡിസിആർബി അസി. കമ്മീഷണർ തുടരന്വേഷണ സാദ്ധ്യതകൾ പരിശോധിച്ചത്. നയനയുടേത് കൊലപാതകമല്ലെന്നും, നയനയ്‌ക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേക തരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പോലീസിന്റെ നിരീക്ഷണം. ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ വിലയിരുത്തൽ. ഈ റിപ്പോർട്ട് സ്ഥിരീകരിക്കാൻ കഴിയുന്നതല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

2019 ഫെബ്രുവരി 23-ന് രാത്രിയിലാണ് സുഹൃത്തുക്കൾ നയനയെ അബോധാവസ്ഥയിൽ ആൽത്തറയിലുള്ള വാടക വീട്ടിനുള്ളിൽ കണ്ടെത്തിയത്. പൂട്ടിയിട്ടിരുന്ന വാതിലുകൾ തുറന്നാണ് അകത്ത് കയറിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം കണ്ടെത്തിയ മുറി തള്ളിത്തുറന്നുവെന്നാണ് മൊഴി. വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് വീടിന്റെ വാതിൽ തുറന്നത്. അങ്ങനെയെങ്കിൽ നയന ഉപയോഗിച്ചിരുന്ന താക്കോൽ എവിടെ എന്ന് മഹസറിൽ പറയുന്നില്ല. 22-ന് രാത്രിയിൽ അമ്മയുമായി നയന അര മണിക്കൂർ നേരം സംസാരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയമായി തുടക്കം മുതൽ അന്വേഷണം വേണമെന്നും ഇതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നുമാണ് പുതിയ സംഘത്തിന്റെ നിർദ്ദേശം.

Tags: MurderPROBEnayana surya
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies