എറണാകുളം: ഇടത് എംഎൽഎ പിവി അൻവറിന്റെ ഉടമസ്ഥതയിലുള്ള പിവിആർ നാച്വറോ റിസോർട്ടിലെ നാല് തടയണകളും പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്. ഒരുമാസത്തിനകം തടയണകൾ നീക്കം ചെയ്യണം. ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
പൊളിക്കാൻ വരുന്ന ചെലവ് ഉടമകൾ വഹിക്കണമെന്നും കോടതി പറഞ്ഞു. പൊളിച്ചുമാറ്റാൻ തയാറായില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്തിന് തടയണകൾ പൊളിക്കാമെന്നും കോടതി വ്യക്തമാക്കി. ചെലവാകുന്ന തുക ഉടമകളിൽനിന്ന് ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കോടതി നിർദ്ദേശം നൽകിയിട്ടും തടയണകൾ പൊളിച്ചുനീക്കാത്തതിന്റെ പേരിൽ ജില്ലാ കളക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നിർദ്ദേശിച്ചു. ഇതോടെ തടയണകൾ പൊളിച്ചുനീക്കാൻ കളക്ടർ ഉത്തരവിട്ടു. ഇതിനെതിരെ റിസോർട്ട് ഉടമകളും കരാറുകാരനായ ഷഫീഖ് ആലുങ്ങലും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Comments