ന്യൂഡൽഹി : ബിഹാർ ഉൾപ്പടെ മൂന്ന് സംസ്ഥാനങ്ങളിൽ സന്ദർശനത്തിനൊരുങ്ങി അമിത് ഷാ. വ്യാഴായ്ച കർണ്ണാടകയിലും വെള്ളിയാഴ്ച മദ്ധ്യപ്രദേശിലും ശനിയാഴ്ച ബിഹാറിലും അദ്ദേഹം സന്ദർശനം നടത്തും.സംസ്ഥാന നേതാക്കളുമായുള്ള ഷായുടെ അനൗദ്യോഗിക കൂടിക്കാഴ്ച സന്ദർശന വേളയിലെ മറ്റൊരു പ്രത്യേകതയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സന്ദർശനം.
2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിലും 2025-ലെ സംസ്ഥാന തിരഞ്ഞെടുപ്പിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമീപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരനിൽ ശനിയാഴ്ച പൊതുറാലി നടക്കും.
കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ മേഘാലയ സന്ദർശിച്ചിരുന്നു. സന്ദർശനവേളയിൽ അദ്ദേഹം രണ്ട് റാലികളെ അഭിസംബോധന ചെയ്തിരുന്നു. നാഗാലാൻഡിൽ സന്ദർശനം നടത്തിയ അമിത് ഷാ പതിറ്റാണ്ടുകൾ പഴക്കമുള്ള നാഗാ സമാധാന ചർച്ചകൾക്ക് ഉടൻ പരിഹാരം കാണാമെന്ന് പറഞ്ഞിരുന്നു.
Comments