ഇടുക്കി : വീട്ടിനകത്ത് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പിജെ വത്സമ്മയെന്ന അനുമോളിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. വത്സമ്മയുടെ ഭർത്താവ് ബിജേഷിനെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ബന്ധുക്കൾ വീട് തുറന്ന് നോക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അഅഴുകിയ ഗന്ധം വീടുമുഴുവനും വമിച്ചിരുന്നു. തുടർന്ന് കട്ടിലിനടിയിൽ നോക്കിയതോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് അനുമോളെ കാണാനില്ലെന്ന് ബിജേഷ് പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് അനുമോൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കവെയാണ് ബിജേഷിനെ കാണാതാവുന്നതും ഭാര്യയുടെ മൃതദേഹം വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്നതും. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Comments