വിഷുവിന് ബാക്കി വന്ന പടക്കമാണ് പൊട്ടിയതെന്ന് കരുതി; ഓടിച്ചെന്നത് നിലവിളി കേട്ട്; കുഞ്ഞിന്റെ മുഖമുണ്ടായിരുന്നില്ല; പ്രതികരണവുമായി അയൽവാസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഷുവിന് ബാക്കി വന്ന പടക്കമാണ് പൊട്ടിയതെന്ന് കരുതി; ഓടിച്ചെന്നത് നിലവിളി കേട്ട്; കുഞ്ഞിന്റെ മുഖമുണ്ടായിരുന്നില്ല; പ്രതികരണവുമായി അയൽവാസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2023, 08:36 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: വീഡിയോ കണ്ടുകൊണ്ടിരിക്കെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സംഭവസമയത്ത് വീട്ടിൽ കുട്ടിയും മുത്തശ്ശിയും മാത്രമാണുണ്ടായിരുന്നത്. ഭക്ഷണം എടുക്കാനായി മുത്തശ്ശി അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു സ്‌ഫോടനം. കുട്ടിയുടെ മുഖത്തും കൈയ്യിനുമായിരുന്നു പരിക്ക്. മുഖം പൂർണമായും തകർന്നിരുന്നതായി പ്രദേശവാസികൾ മൊഴി നൽകി. എന്നാൽ സ്‌ഫോടനത്തിന് കാരണമെന്ന് കരുതുന്ന ഫോൺ ചിന്നിച്ചിതറിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ വീട്ടിൽ നിന്ന് ബഹളം കേട്ടപ്പോഴാണ് നാട്ടുകാർ ഓടികൂടിയത്. വിഷുവിന് വാങ്ങിയ പടക്കത്തിൽ ബാക്കി വന്നത് പൊട്ടിച്ചതാണെന്ന് ആദ്യം നാട്ടുകാർ കരുതി. എന്നാൽ മുത്തശ്ശിയുടെ ബഹളം കേട്ടപ്പോൾ ഓടിച്ചെല്ലുകയായിരുന്നുവെന്നാണ് പ്രദേശവാസികളുടെ മൊഴി. രാത്രിയായിരുന്നു സ്‌ഫോടനമുണ്ടായത്. മുത്തശ്ശി ഓക്‌സിജൻ സിലിണ്ടർ ഉപയോഗിക്കുന്നയാളായതിനാൽ സിലിണ്ടറിന് സംഭവിച്ച തകരാറാകാം സ്‌ഫോടനത്തിന് കാരണമെന്ന് ആദ്യം കരുതി. എന്നാൽ പിന്നീടാണ് പെൺകുട്ടിക്ക് പരിക്കേറ്റത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.

തൃശൂർ തിരുവില്വാമലയിൽ തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകളുമായ ആദിത്യശ്രീയാണ് മരിച്ചത്.

ഇനിയൊരാൾക്കും ഈ ഗതി വരരുതെന്നായിരുന്നു ആദിത്യശ്രീയുടെ അച്ഛൻ അശോക് പ്രതികരിച്ചത്. കൊറിയർ സർവീസ് നടത്തുന്ന അദ്ദേഹം ജോലിയുടെ ഭാഗമായി പുറത്തുപോയപ്പോഴായിരുന്നു അപകടം നടന്നത്. അശോകിന് രണ്ട് ഫോണുകളുണ്ടായിരുന്നു. ജോലിക്കായി ഉപയോഗിക്കുന്ന ഫോൺ കൊണ്ടുപോകുകയും രണ്ടാമത്തേത് വീട്ടിൽ വയ്‌ക്കുകയും ചെയ്തു. അനിയൻ നൽകിയ ഫോണായിരുന്നു അത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി അതുപയോഗിക്കുന്നുണ്ട്. വീട്ടിൽ വേറെ ഫോണില്ലാത്തതിനാൽ ഈ ഫോൺ ഇവിടെ വച്ച് മറ്റേ ഫോൺ കയ്യിൽ കരുതി പുറത്തേക്ക് പോയി എന്നും അശോക് ഓർത്തെടുത്തു. മോളു പോയി എന്ന് വിളിച്ചറിയിച്ചതോടെയാണ് താനും ഭാര്യയും വീട്ടിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: ThrissursmartphoneMobile PhoneBlast
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies