'പോപ്പുലർ ഫ്രണ്ട് നിരോധനം നൽകുന്നത് വ്യക്തമായ സന്ദേശം; കർണാടകയിൽ ഭരണഘടനാ വിരുദ്ധമായ മുസ്ലീം സംവരണം ഒഴിവാക്കി'; വികസന നേട്ടങ്ങളും എടുത്തുപറഞ്ഞ് അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘പോപ്പുലർ ഫ്രണ്ട് നിരോധനം നൽകുന്നത് വ്യക്തമായ സന്ദേശം; കർണാടകയിൽ ഭരണഘടനാ വിരുദ്ധമായ മുസ്ലീം സംവരണം ഒഴിവാക്കി’; വികസന നേട്ടങ്ങളും എടുത്തുപറഞ്ഞ് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2023, 08:21 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതിലൂടെ കർണാടകയിലെ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ബിജെപി ഒരിക്കൽകൂടി തെളിയിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലുടനീളം അരക്ഷിതാവസ്ഥ സൃഷ്ടിച്ച പിഎഫ്‌ഐയെ നിരോധിച്ചു. 92-ഓളം പിഎഫ്‌ഐ ഭീകരരെ അറസ്റ്റ് ചെയ്തുകൊണ്ട് ബിജെപി സംസ്ഥാനത്തെ ജനങ്ങളെ സുരക്ഷിതരാക്കി. ഭരണഘടനാ വിരുദ്ധമായ മുസ്ലിം സംവരണം ഇല്ലാതാക്കിയെന്നും അമിത്ഷാ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കർണാടകയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുക്കവെയായിരുന്നു അമിത് ഷായുടെ പരാമർശം.

ഭരണഘടനാ വിരുദ്ധമായ മുസ്ലീം സംവരണം ഒഴിവാക്കി, പകരം എസ് സി, എസ് ടി, വൊക്കലിഗ, ലിംഗായത്ത് എന്നീ വിഭാഗങ്ങളുടെ സംവരണത്തിനായി ബിജെപി അധിക വ്യവസ്ഥകൾ ഏർപ്പെടുത്തിയതും അമിത് ഷാ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കർണാടകയിലെ വികസനത്തിൽ കോൺഗ്രസിന് ആശങ്കയില്ലെന്നും അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ വീണ്ടും എടിഎം ആക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടകയുടെ വികസനത്തിനായി കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം കാര്യക്ഷമമായാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്ധ്യ-കർണാടകയിൽ വരൾച്ചബാധിത പ്രദേശത്ത് ജലസേചന സൗകര്യം ഉറപ്പാക്കാനായി 2023-24 ലെ കേന്ദ്ര ബജറ്റിൽ 5300 കോടി രൂപ വകയിരുത്തി. തുമകുരു-ചിത്രദുർഗ-ദാവൻഗരെ റെയിൽ വേ പദ്ധതിക്കായി 220 കോടിരൂപയും വകയിരുത്തിട്ടുണ്ട്. കടൂർ -ചിക്കമംഗളൂരു-ബേലൂർ റെയിൽവേ ലൈൻ പദ്ധതി ഏറ്റെടുത്തു. ശിവമൊഗ്ഗ- തിരുപ്പതി- ചെന്നൈ റെയിൽ പദ്ധതി പുനരാരംഭിച്ചു. 325 കോടിരൂപ ചിലവഴിച്ച് ചിക്കമംഗളൂരുവിൽ മെഡിക്കൽ കോളേജ് സ്ഥാപിച്ചതും അമിത് ഷാ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി 158 കോടി രൂപയുടെ ആശുപത്രിയും ചിത്രദുർഗയിലെ മെഡിക്കൽ കോളേജിന് 500 കോടിയും അനുവദിച്ചിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അമിത് ഷാ പങ്കെടുത്ത ഗുബ്ബി, തിപ്റ്റൂർ, റാണെബെന്നൂർ, ശിവമൊഗ്ഗ റോഡ്ഷോകളിൽ വൻ ജനപങ്കാളിത്തമാണ് കാണാൻ സാധിച്ചത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വികസനം മുൻനിർത്തിയുള്ള വൻ പ്രചരണമാണ് ബിജെപി നടത്തുന്നത്.

 

Tags: KarnatakaPFIAmit ShahbannRoadshowKarnataka2023
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies