തൃശ്ശൂർ : തൃശ്ശൂർ അതിരപ്പള്ളിയിൽ വനത്തിൽ കൂട്ടിയിടുന്ന മാലിന്യങ്ങൾ കാട്ടാനകൾ ഭക്ഷിക്കുന്നതായി പരാതി. സാനിറ്ററി നാപ്കിനടക്കമുള്ള മാലിന്യങ്ങളാണ് വനത്തിൽ കുമിഞ്ഞു കൂടുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടുകൂടിയാണ് വനത്തിൽ മാലിന്യം നിക്ഷേപിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപമാണ് മാലിന്യങ്ങൾ വൻ തോതിൽ കാണപ്പെടുന്നത്. ഇവിടെ നിന്നുമാണ് കാട്ടാനകൾ മാലിന്യം ഭക്ഷിക്കുന്നത്. വിനോദ സഞ്ചാരികൾ സാനിറ്ററി മനാപ്കിൻ അടക്കമുള്ള മാലിന്യങ്ങളാണ് വനത്തിന് സമീപം നിക്ഷേപിക്കുന്നത്. മാലിന്യങ്ങൾ നിരന്തരം കുമിഞ്ഞു കൂടുന്നതനുസരിച്ച് വനത്തിൽ നിന്ന് ആനകൾ കൂട്ടമായി എത്താൻ തുടങ്ങിയതായി നാട്ടുകാർ പറയുന്നു.
അതിരപ്പള്ളിയിൽ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. മേഖലയിൽ മാലിന്യസംസ്കരണത്തിന് കൃത്യമായ സംവിധാനങ്ങൾക്കില്ലാത്തതിനാലാണ് മാലിന്യങ്ങൾ വനത്തലേയ്ക്ക് വലിച്ചെറിയുന്നത്. വനം സംരക്ഷിക്കേണ്ട വകുപ്പ് തന്നെ മാലിന്യം തള്ളുന്നത് വലിയ പരാതിക്കിടയാക്കിയിട്ടുണ്ട്.
Comments