മമതയ്ക്ക് തിരിച്ചടി; ബംഗാളിലെ കേരള സ്‌റ്റോറി നിരോധനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ; അപ്രഖ്യാപിത വിലക്കേർപ്പെടുത്തരുതെന്ന് തമിഴ്‌നാടിനോട് സുപ്രീംകോടതി; അനുകൂല നിലപാട് സ്വീകരിച്ച് കേന്ദ്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയ്‌ക്ക് തിരിച്ചടി; ബംഗാളിലെ കേരള സ്‌റ്റോറി നിരോധനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ; അപ്രഖ്യാപിത വിലക്കേർപ്പെടുത്തരുതെന്ന് തമിഴ്‌നാടിനോട് സുപ്രീംകോടതി; അനുകൂല നിലപാട് സ്വീകരിച്ച് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2023, 05:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ‘ദ കേരള സ്‌റ്റോറി’ സിനിമയ്‌ക്ക് പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി. സിനിമ വിലക്കാൻ സാധിക്കില്ലെന്നും വേണമെങ്കിൽ ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക് സുരക്ഷ ഒരുക്കണമെന്നും കോടതി ബംഗാൾ സർക്കാരിനോട് നിർദ്ദേശിച്ചു. സിനിമയെ പ്രത്യക്ഷമായോ പരോക്ഷമായോ നിരോധിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക് സുരക്ഷ ഒരുക്കാൻ തമിഴ്‌നാടിനോടും കോടതി ആവശ്യപ്പെട്ടു.

ഹർജി പരിഗണിക്കവെ സിനിമയ്‌ക്ക് അനുകാലമായ നിലപാടാണ് കേന്ദ്ര സർക്കാർ കോടതിയിൽ സ്വീകരിച്ചത്. സമൂഹത്തിലെ യാഥാർത്ഥ്യങ്ങൾ സിനിമയിൽ പ്രതിപാദിക്കുന്നെന്നും സിനിമ നിരോധിക്കാൻ സാധിക്കില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അതേസമയം സിനിമ പ്രദർശിപ്പിക്കാൻ സെൻസർബോർഡ് അനുമതി നൽകിയതിനെതിരെ ഫയൽചെയ്ത ഹർജികൾ സുപ്രീംകോടതി ജൂലൈയിൽ പരിഗണിക്കും.

സുപ്രീം കോടതി സിനിമയുടെ പ്രദർശനത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതോടെ വൻ തിരിച്ചടിയാണ് മമതാ സർക്കാരിന് ലഭിച്ചിരിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ട് ഇടപെട്ടാണ് സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി മമതാ ബാനർജി പ്രത്യക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു. കോടതി വിധി അംഗീകരിക്കുന്നതായും വിധിയിൽ നിരാശയുണ്ടെന്നും സ്‌റ്റേ ഒഴിവാക്കിയുള്ള വിധി പുറത്തുവന്ന ശേഷം തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. സിനിമ സമുദായിക സൗഹാർദം തകർത്തുന്നതാണെന്നും പാർട്ടി ആവർത്തിച്ചു.

മേയ് അഞ്ചിന് പുറത്തിറങ്ങിയ കേരള സ്റ്റോറി ജനപ്രീതി നിലനിർത്തി ലോകമെമ്പാടും പ്രദർശനം തുടരുകയാണ്. പ്രദർശനം ആരംഭിച്ച് രണ്ടാഴ്ചയോട് അടുക്കുമ്പോൾ 200 കോടി കളക്ഷനിലേക്ക് കടക്കുകയാണ് ചിത്രം. ഇതുവരെ 165 കോടി കളക്ഷനാണ് കേരളാ സ്‌റ്റോറി നേടിയത്.

Tags: bengalMamata BanerjeeThe Kerala Story
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies