ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവരാതിരിക്കാന്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചു; മൊഴി നൽകി സിസോദിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവരാതിരിക്കാന്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചു; മൊഴി നൽകി സിസോദിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 07:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി മദ്യനയകുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവരാതിരിക്കാന്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതായി സിബിഐ മുമ്പാകെ സമ്മതിച്ചു. അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ജനുവരി മുതല്‍ 2022 ഓഗസ്റ്റ് വരെ മനീഷ് സിസോദിയ മൂന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റ് 19 ന് സിസോദിയയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അവസാനം ഉപയോഗിച്ച ഫോണ്‍ സിബിഐ പിടിച്ചെടുത്തിരുന്നു. 2022 ജൂലൈ 22 ന്, ആഭ്യന്തര മന്ത്രാലയം ഈ കേസ് സിബിഐക്ക് നല്‍കിയ ദിവസം മുതല്‍ പിടിച്ചെടുത്ത ഫോണ്‍ സിസോദിയ ഉപയോഗിക്കുന്നുണ്ടെന്നും ഏജന്‍സി വ്യക്തമാക്കി.

ഇക്കാര്യം സിബിഐ അന്വേഷിക്കുമെന്ന സൂചന ലഭിച്ചതോടെയാണ് മനീഷ് സിസോദിയ തന്റെ പഴയ ഫോണ്‍ നശിപ്പിച്ച് പുതിയത് ഉപയോഗിക്കാന്‍ തുടങ്ങിയതെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. ചോദ്യം ചെയ്യലില്‍ താന്‍ നേരത്തെ ഉപയോഗിച്ച രണ്ട് ഫോണുകള്‍ നശിപ്പിച്ചതായി സിസോദിയ സമ്മതിച്ചതായി അന്വേഷണ ഏജന്‍സി അറിയിച്ചു.

എഎപി നേതാവ് തെളിവ് നശിപ്പിച്ചതിന്റെ രേഖകൾ എന്ന നിലയിലാണ് ഏജന്‍സി ഇതിനെ കണക്കാക്കുന്നത്. സിസോദിയയ്‌ക്കെതിരെ അടുത്തിടെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ മനീഷ് സിസോദിയ ഫോണുകള്‍ നശിപ്പിച്ചതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. കുറ്റകൃത്യം നടക്കുമ്പോള്‍ സിസോദിയ ഒരു ഡസനിലധികം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയും അവയില്‍ നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ സമര്‍പ്പിച്ച ഒരു കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.

Tags: AAPsisodia
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies