തമിഴ്നാട് രാഷ്ട്രീയത്തിൽ കെ. അണ്ണാമലൈയോളം ചർച്ച ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവ് ഉണ്ടോ എന്ന് സംശയമാണ്. തമിഴ്നാട്ടിൽ മാത്രമല്ല, ദേശീയ തലത്തിലും അണ്ണാമലൈയുടെ പേര് മുഴങ്ങി കേൾക്കാം. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി അണ്ണാമലൈ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മികച്ച പ്രവർത്തനമാണ് തമിഴ് മണ്ണിൽ പാർട്ടി കാഴ്ച വെയക്കുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും അവരെ ചേർത്ത് നിർത്താനും ബിജെപി ഉണ്ടെന്നുള്ള സത്യം തമിഴ്ജനത തിരിച്ചറിയുന്ന കാലത്തിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോഴിതാ, അണ്ണാമലൈയുടെ ഒരു ഗാനമാണ് തമിഴ്നാട്ടിൽ തരംഗമാകുന്നത്.
അണ്ണാമലൈ വന്താച്ചേ.. എന്ന ഗാനമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. തമിഴ്നാട്ടിൽ ബിജെപിയുടെ ശക്തി അനുദിനം വളരുന്നു എന്ന സൂചന നൽകുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വികസ നേട്ടങ്ങളും, അണ്ണാമലൈയുടെ നേതൃമികവും ബിജെപിയുടെ സ്വീകാര്യതയും വ്യക്തമാക്കുന്ന ഗാനം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി കൈമാറുന്ന ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ച് ചോളരാജപാരമ്പര്യത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് നരേന്ദ്രമോദി സർക്കാർ തമിഴ്ജനതയെ ആദരിക്കുമ്പോൾ, സ്റ്റാലിൻ ഭരണകൂടം നടത്തുന്ന അഴിമതികളെ പുറത്തുകൊണ്ടുവന്ന് തമിഴ്ജനതയെ ചേർത്ത് നിർത്തുകയാണ് അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപി.
Comments