തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 280 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സ്വർണവില രണ്ട് മാസത്തിന് ശേഷം ആദ്യമായി 44,000-ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 43,760 രൂപയാണ് വില. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തും വിപണിയിലെ നിരക്കിൽ പ്രകടമാകുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 35 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,470 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4,533 രൂപയായി.
വെള്ളിയുടെ വിലയിലും ഇന്ന് സംസ്ഥാനത്ത് ഇടിവ് സംഭവിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ കുറഞ്ഞ 80 രൂപയായി. ഇന്നലെയും വെള്ളിയുടെ വില ഇടിഞ്ഞിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 103 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില.
Comments