പോലീസ് നോക്കി നിൽക്കെ ബസുടമയെ പൊതിരെതല്ലി സി.ഐ.ടി.യു നേതാവ്; മർദ്ദനം ബസിൽ കെട്ടിയ കൊടി അഴിച്ചതിന്; കൊടിയിൽ തൊട്ടാൽ വീട്ടിൽ കയറി തീർക്കുമെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഭീഷണി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പോലീസ് നോക്കി നിൽക്കെ ബസുടമയെ പൊതിരെതല്ലി സി.ഐ.ടി.യു നേതാവ്; മർദ്ദനം ബസിൽ കെട്ടിയ കൊടി അഴിച്ചതിന്; കൊടിയിൽ തൊട്ടാൽ വീട്ടിൽ കയറി തീർക്കുമെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 12:09 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: തിരുവാർപ്പിൽ സി.ഐ.ടി.യു കൊടികുത്തിയതിനെ തുടർന്ന് ബസിനുമുന്നിൽ ലോട്ടറിവിറ്റ് പ്രതിഷേധിച്ച ബസുടമയെ മർദ്ദിച്ച് സി.ഐ.ടി.യു നേതാവ്. പോലീസ് നോക്കി നിൽക്കെ ബസുടമയുടെ മുഖത്തടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. മർദ്ദനമേറ്റ വിമുക്തഭടൻ രാജ്‌മോഹൻ ആശുപത്രിയിൽ ചികിത്സ തേടി.
ഞായറാഴ്ച രാവിലെ ആറരയോടെ ബസ് പോലീസിന്റെ സാന്നിദ്ധ്യത്തിൽ ബസെടുക്കാന്‍
രാജ്‌മോഹൻ എത്തി. തോരണങ്ങളും കൊടിയും ബസിൽ നിന്നും മാറ്റുന്നതിനിടയിൽ പോലീസുകാർ നോക്കിനിൽക്കെ സി.ഐ.ടി.യു പ്രവർത്തകൻ  കൈയ്യേറ്റം ചെയ്ത്, തന്റെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്യുകയായിരുന്നു. ഇതാണ് നമ്പർ വൺ കേരളമെന്നും ഇവിടെ ഗുണ്ടാ നേതാക്കളുടെ വിളായട്ടമാണെന്നും രാജ്‌മോഹൻ പറഞ്ഞു. വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് രാജ്‌മോഹൻ. ബസുടമയെ മർദ്ദിച്ച സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ കെ.ആർ അജയിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

കൂലി തർക്കത്തെ തുടർന്ന് ദിവസങ്ങളായി ബസ് സി.ഐ.ടി. യു പ്രവർത്തകർ തടഞ്ഞിട്ടിരിക്കുകയാണ് ഇന്നലെ ബസ് ഓടിക്കാൻ കോടതി വിധി വന്നിരുന്നു .എന്നാൽ ബസ് ഓടിക്കാൻ സിഐടിയുക്കാർ അനുവദിച്ചില്ലയെന്നു ബസുടമ രാജ് മോഹൻ പരാതിപ്പെട്ടിരുന്നു.ബസ് സർവീസ് നടത്തുന്നതിന് തടസമില്ലെന്നാണ് സിഐടിയുക്കാർ പറയുന്നത്.സിഐടിയുവിന്റെ കൊടിതോരണണങ്ങൾ നശപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സിഐടിയു വാദം.രാജ് മോഹന്റെ ബസ് സർവ്വീസ് നടത്താൻ സംരക്ഷണം നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.എന്നാൽ ശനിയാഴ്ച സർവ്വീസ് നടത്താൻ സിഐടിയു അനുവദിച്ചില്ലെന്നാണ് ഉടമ രാജ് മോഹൻ പറയുന്നത്.

തർക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗങ്ങളും തമ്മിൽ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ചർച്ച നടത്തും. ബസിലെ ജീവനക്കാർക്ക് ശമ്പള വർധന ആവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. അതേസമയം ലേബർ ഓഫിസിൽ നിന്നുളള നിർദ്ദേശം അനുസരിച്ചാണ് കൂലി നൽകിയിരുന്നതെന്നും. വീണ്ടും കോടതിയെ സമീപിക്കുമെന്നും ഉടമ രാജ് മോഹൻ പറഞ്ഞു.സിഐടിയു തൊഴിലാളികൾ പ്രൈവറ്റ് ബസിനു മുന്നിൽ കൊടികുത്തിയതോടെ ഉടമയ്‌ക്ക് ഇതേ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങേണ്ടിവന്നു.ഗൾഫിൽ നിന്നു മടങ്ങിയെത്തി ബസ് സർവീസ് തുടങ്ങിയ രാജ്മോഹന് നാലു ബസുകളുണ്ട്. സൈന്യത്തിലും ജോലി ചെയ്തിട്ടുള്ള രാജ്മോഹൻ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ്.

Tags: Kottayamcituthiruvarppu
Share
Tweet
SendShare

More News from this section

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

Latest News

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies