ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ഡൽഹി സന്ദർശനത്തിനിടെയാണ് ജഗൻ മോഹൻ റെഡ്ഡി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ രാജ്യസഭയിലടക്കം വൈഎസ്ആർ കോൺഗ്രസ് പിന്തുണ നൽകുമെന്ന് ജഗൻ മോഹൻ പ്രധാനമന്ത്രിയെയും അമിത് ഷായെയും അറിയിച്ചതായാണ് സൂചന. 2024-ലെ തിരഞ്ഞെടുപ്പിൽ എൻഡിഎയുമായി സഹകരിക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ഉന്നതവൃത്തങ്ങൾ അറിയിച്ചു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Comments