ന്യൂഡൽഹി: മദ്ധ്യപ്രദേശും രാജസ്ഥാനും സന്ദർശിക്കാനൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. ജൂലൈ 13 മുതൽ 15 വരെയാണ് രാഷ്‌ട്രപതി ഇരു സംസ്ഥാനങ്ങളും സന്ദർശിക്കുക. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പൊതു പരിപാടികളിൽ രാഷ്‌ട്രപതി പങ്കെടുക്കും.
മദ്ധ്യപ്രദേശിലെത്തുന്ന രാഷ്‌ട്രപതി ഗ്വാളിയോറിൽ സംഘടിപ്പിക്കുന്ന അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ നാലാമത് കോൺവൊക്കേഷനിൽ പങ്കെടുക്കും. ജൂലൈ 14-ന് ജയ്പൂരിൽ വെച്ച് രാഷ്‌ട്രപതി രാജസ്ഥാൻ നിയമസഭയിലെ അംഗങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന് ജയ്പൂരിൽ കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രാജസ്ഥാൻ നിയമസഭ സംഘടിപ്പിക്കുന്ന സെമിനാറിലും പങ്കെടുക്കും.















