പുള്ളിപ്പുലികളെ കാണുന്നതിനുള്ള ഇന്ത്യയിലെ മികച്ച ഇടങ്ങൾ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുള്ളിപ്പുലികളെ കാണുന്നതിനുള്ള ഇന്ത്യയിലെ മികച്ച ഇടങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 06:29 pm IST
Facebook
Twitter
WhatsAppTelegram

കടുവകളാലും സിംഹങ്ങളാലും പുള്ളിപ്പുലികളാലും അനുഗ്രഹീതമായ രാജ്യമാണ് ഇന്ത്യ. വന്യജീവി പ്രേമികൾക്കും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും ഏറെ പ്രിയമുള്ള ഒന്നാണ് വന്യജീവികളുടെ ചിത്രം പകർത്തുക എന്നത്. എന്നാൽ ചിത്രം പകർത്തുന്നതിനായി പുള്ളപ്പുലികളെ മാത്രം ലഭിക്കുക എന്നത് ഇത്തിരി പ്രയാസമുള്ള കാര്യമാണ്. ഇവയുടെ ചിത്രം പകർത്തുന്നത് ഫോട്ടോഗ്രാഫർമാർക്കും ഇഷ്ടമുള്ള കാര്യമാണ്. രാജ്യത്തുടനീളമുള്ള ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലുമാണ് പുള്ളിപ്പുലികളുടെ സാന്നിദ്ധ്യം ഏറെയുള്ളത്. ഇന്ത്യയിൽ പുള്ളിപ്പുലികളെ കാണുന്നതിനുള്ള മികച്ച ഇടങ്ങൾ ഇതാ…

കബനി വന്യജീവി സങ്കേതം, കർണാടക

പുള്ളിപ്പുലികൾ ഏറ്റവും അധികം ഉള്ളത് കർണാടകയിലെ കബനി വന്യജീവി സങ്കേതത്തിലാണ്. നിബിഡ വനങ്ങളാലും കുന്നുകളാലും മനോഹരമായ ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. കൂടാതെ നദിയും ഈ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്നുണ്ട്. പ്രധാനമായും ഇവിടെ ബോട്ടുകളിലും ജീപ്പുകളിലുമുള്ള സഞ്ചാരമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. യാത്രയിൽ പുള്ളിപ്പുലികളെ കാണാനുള്ള അവസരവും ലഭിക്കും.

ജവായ്, രാജസ്ഥാൻ

രാജസ്ഥാനിലെ പാലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു സങ്കേതമാണ് ജവായ് പുള്ളിപ്പുലി സങ്കേതം. ഇവിടെ പുള്ളിപ്പുലികളെ നിരീക്ഷിക്കുന്നതിനുള്ള ഒരു സവിശേഷ സ്ഥലമായാണ് കരുതപ്പെടുന്നത്. പാറക്കെട്ടുകളാൽ നിറഞ്ഞ കുന്നുകളാണ് ഇവിടം അധികവും ഉള്ളത്. ഇതിനാൽ തന്നെ ഇവയ്‌ക്കിടയിൽ വിശ്രമിക്കുന്ന പുള്ളിപ്പുലികളെ എപ്പോഴും കാണുവാൻ സാധിക്കും. പുള്ളിപ്പുലികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുന്നതിനുള്ള സൗകര്യവും സഞ്ചാരവും ഇവിടെ അനുവദിച്ചിട്ടുണ്ട്.

ജലാന, രാജസ്ഥാൻ

ജയ്പൂരിലാണ് ജലാന പുള്ളിപ്പുലി സങ്കേതം സ്ഥിതി ചെയ്യുന്നത്. മറ്റ് സങ്കേതങ്ങളിൽ നിന്നും വ്യത്യസ്തമായ മേഖലയാണ് ജലാന. പുള്ളിപ്പുലികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ എത്തി നിരീക്ഷിക്കുന്നതിന് അനുമതിയുള്ള ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണിത്. പുള്ളിപ്പുലികളുടെ ഗണ്യമായ ആവാസ കേന്ദ്രമായാണ് ഇവിടം കരുതപ്പെടുന്നത്. ഏകദേശം 23 ചതുരശ്ര കിലോമീറ്ററിലാണ്് ഈ സങ്കേതം സ്ഥിതിചെയ്യുന്നത്.

നാഗർഹോള നാഷണൽ പാർക്ക്, കർണാടക

നാഗർഹോള ദേശീയോദ്യാനം നീലഗിരി ബയോസ്ഫിയർ സങ്കേതത്തിന്റെ ഭാഗമാണ്. ഇവിടെ പുള്ളിപ്പുലിയ്‌ക്ക് പുറമേ നിരവധി സസ്യജന്തുജാലങ്ങളാൽ സമ്പന്നമായ വൈവിദ്ധ്യമാണുള്ളത്. ജീപ്പ് സഫാരിയും ബോട്ട് സവാരിയും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. യാത്രയിൽ മറ്റ് ജീവികൾക്കൊപ്പം തന്നെ പുള്ളിപ്പുലികളെയും കാണുവാൻ സാധിക്കും.

സത്പുര നാഷണൽ പാർക്ക്, മദ്ധ്യപ്രദേശ്

സത്പുരാ ദേശീയ ഉദ്യാനവും കടുവ സങ്കേതവുമാണ്. എന്നാൽ ഇവിടെ കടുവയുടെ സാന്നിദ്ധ്യം കാണുന്നത് ചുരുക്കമാണ്. ഇവിടെ അധികവും കാണപ്പെടുന്നത് പുള്ളിപ്പുലികളാണ്. പാർക്കിലൂടെയുള്ള യാത്രയിൽ പുള്ളിപ്പുലികളെ ആകും അധികവും കാണുന്നത്. ഇവിടെയും ജീപ്പ് സഫാരിയും മറ്റ് യാത്രകളും ഒക്കെ ഒരുക്കിയിട്ടുണ്ട്.

തഡോബ അന്ധാരി കടുവ സങ്കേതം, മഹാരാഷ്‌ട്ര

മഹാരാഷ്‌ട്രയിൽ സ്ഥിതി ചെയ്യുന്ന ഈ കടുവ സങ്കേതം രാജ്യത്തെ തന്നെ ഏറ്റവും വലുതും പഴക്കമേറിയതുമാണ്. കടുവയ്‌ക്ക് പുറമേ ഇവിടം പുള്ളിപ്പുലികളുടെയും ആവാസ കേന്ദ്രമാണ്. തഡോബയിലെ പരുക്കൻ ഭൂപ്രദേശങ്ങളും ഇടതൂർന്ന വനങ്ങളും പുള്ളിപ്പുലികൾക്കുള്ള മികച്ച ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നു.

രൺതംബോർ നാഷണൽ പാർക്ക്, രാജസ്ഥാൻ

ഇവിടെ കടുവയെ കാണപ്പെടുന്നതിന് സമമായി പുള്ളിപ്പുലികളെയും കാണാം. ഇവിടുത്തെ വനങ്ങളും പാറകൾ നിറഞ്ഞ ഭൂപ്രദേശവുമായി വളരെയധികം ഇണങ്ങിയാണ് പുള്ളിപ്പുലിയുടെ വാസം. എന്നാൽ പുള്ളിപ്പുലിയേ അപേക്ഷിച്ച് കടുവകളാണ് ഇവിടെ കൂടുതൽ ഉള്ളത്.

Tags: MAHARASHTRAKarnatakarajasthanmADHYA PRADESHSUB
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies