ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ കൊലപ്പെടുത്തിയ എബിവിപി കാര്യകർത്താവ് വിശാലിന്റെ ഓർമ്മകൾക്ക് ഇന്ന് 11 വയസ്. എബിവിപിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതിനിടെ 2012 ജൂലൈ 17 നാണ് വിശാലിനെ പോപ്പുലർ ഫ്രണ്ട് ഭീകരർ ആക്രമിച്ചത്. കോളേജിലെ വിദ്യാർത്ഥികൾക്ക് മുന്നിലിട്ടാണ് വിശാലിനെ പോപ്പുലർ ഫ്രണ്ട് ഭീകരർ കുത്തിക്കൊലപ്പെടുത്തിയത്.
എബിവിപി ആലപ്പുഴ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30 ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ അനുസ്മരണം നടക്കും. ജന്മനാടായ മുളക്കുഴയിൽ കോട്ട ശ്രീശൈലത്തിലും അനുസ്മരണം നടക്കും. വിശാൽ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്നലെ കോട്ടഡി വിഎൽപിഎസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
Comments