ട്വിറ്ററിന്റെ എതിരാളിയുടെ ആവേശം അടങ്ങുന്നുവോ? ത്രെഡ്‌സ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇടിവെന്ന് റിപ്പോർട്ട്; കാരണമിതോ?!
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ട്വിറ്ററിന്റെ എതിരാളിയുടെ ആവേശം അടങ്ങുന്നുവോ? ത്രെഡ്‌സ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇടിവെന്ന് റിപ്പോർട്ട്; കാരണമിതോ?!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 06:41 pm IST
FacebookTwitterWhatsAppTelegram

ട്വിറ്ററുമായി ഏറ്റുമുട്ടനായി മെറ്റ അവതരിപ്പിച്ച ത്രെഡ്‌സ് ആപ്പ്, ലോഞ്ച് ചെയ്തതിന് പിന്നാലെ ദശലക്ഷ കണക്കിന് ആളുകളാണ് ഡൗൺലോഡ് ചെയ്തത്. എന്നാൽ ലോഞ്ചിന് പത്ത് ദിവസങ്ങൾക്കിപ്പുറം ത്രെഡ്‌സിലെ തിരക്കൊഴിയുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 10 ദിവസത്തിനുള്ളിൽ 150 ദശലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്‌തെങ്കിലും ദൈനംദിന ഉപയോഗത്തിൽ ഏകദേശം 50 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആദ്യം ഏകദേശം 20 മിനിറ്റ് നേരത്തോളം ആളുകൾ ത്രെഡ്‌സ് ആപ്പിൽ ചെലവഴിച്ചിരുന്നെങ്കിൽ പത്താം ദിനമായ ഇന്ന് 10 മിനിറ്റ് സമയം മാത്രമാണ് ആളുകൾ ത്രെഡ്‌സിൽ ചെലവഴിക്കുന്നത്. സെൻസർ ടവർ പുറത്തുവിട്ട ഡാറ്റയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ത്രെഡ്‌സിന്റെ പ്രതിദിന ആക്ടീവ് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 20 ശതമാനം കുറഞ്ഞതായും ആൻഡ്രോയിഡ് ഫോണുകളിലെ പ്രതിദിന ആക്ടീവ് ഉപയോക്താക്കളിൽ 25 ശതമാനത്തിലധികം കുറവ് ആഗോള തലത്തിൽ തന്നെ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ട്വിറ്ററിന് എതിരാളി എന്ന നിലയിലാണ് ആപ്പ് അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഇവ തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉള്ളടക്കത്തിന്റെ സൃഷ്ടി, റീപോസ്റ്റ് , ലൈക്ക് എന്നിവയിലൊതുങ്ങുകയാണ് ത്രഡ്‌സ്. വാർത്ത ഉള്ളടക്കത്തിന് ട്വിറ്റർ പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ ത്രെഡ്‌സിൽ പ്രാധാന്യമില്ലെന്ന് ഇൻസ്റ്റഗ്രാം സിഇഒ ആദം മൊസേരി വ്യക്തമാക്കി. അതുകൊണ്ട് തന്നെ മറ്റുള്ളവരുമായി ഇടപെഴകുന്നതിനുള്ള അവസരം കുറയുന്നു. തത്സമയ വാർത്തകളും വിവരങ്ങളും അറിയാനുള്ള മികച്ച മാർഗമായാണ് ട്വിറ്ററിനെ കാണുന്നത്.എന്നാൽ ത്രെഡ്‌സ് ഈ നിലയിൽ വൻ തകർച്ചയാണ് നേരിട്ടത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി നേരിട്ട് ത്രെഡ്‌സിൽ അക്കൗണ്ട് സൃഷ്ടിക്കാൻ കഴിയും. ഇത് വഴി സ്വകാര്യത ലഭിക്കുന്നില്ലെന്ന് ഒരു വിഭാഗം ഉപയോക്താക്കൾ പരാതി ഉന്നയിച്ചിരുന്നു.

നിലവിൽ പ്ലാറ്റ്‌ഫോമിലുള്ള പ്രശ്‌നങ്ങൾ കമ്പനി തന്നെ അംഗീകരിക്കുന്നുണ്ട്. ആഗോളതലത്തിൽ ത്രെഡ്‌സ് ആപ്പിന്റെ ഡൗൺലോഡുകളുടെ 33 ശതമാനവും ഇന്ത്യയിലാണ്. ട്വിറ്ററിന് സമാനമായ കൂടുതൽ സവിശേഷതകൾ ത്രെഡ്‌സിൽ അവതരിപ്പിക്കുമെന്നാണ് സൂചനകൾ. ഇത് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും ത്രെഡ്‌സിലെ ദൈനംദിന ഉപയോഗം വർദ്ധിപ്പിക്കാനും സഹായിച്ചേക്കും. ട്വിറ്ററിന് സമാനമായ ഡയറക്ട് മെസേജിംഗ് പോലെയുള്ള ഫീച്ചർ ത്രെഡ്‌സിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒരേ പ്ലാറ്റ്‌ഫോമിൽ സ്വകാര്യമായി സന്ദേശങ്ങൾ അയക്കാൻ ഈ ഫീച്ചർ സഹായകമാകും.

 

Tags: twittermetaSUBTHREADS
ShareTweetSendShare

More News from this section

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies