ഇന്ന് പുലർച്ചെ മണിപ്പൂരിലും രാജസ്ഥാനിലും ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. എന്നാൽ ഭൂചലനത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മണിപ്പൂരിൽ റിക്ടെർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മണിപ്പൂരിലെ ഉഖ്രുലിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
എന്നാൽ ജയ്പൂരിൽ റിക്ടർ സ്കെയിലിൽ 4.4 മുതൽ 3.4 വരെ രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങളാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ന് പുലർച്ചെ 4.27 ന് റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ തീവ്രമായ ഭൂചലനമാണ് ആദ്യം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ 3.1 റിക്ടർ സ്കെയിൽ തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഏതാനും മിനിറ്റുകൾക്ക് ശേഷമുണ്ടായി. അഞ്ച് മണിക്ക് ശേഷമാണ് റിക്ടർ സ്കെയിലിൽ 3.4 രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനമുണ്ടായതെന്ന് സെന്റർ ഫോർ സീസ്മോളജി ട്വിറ്ററിലൂടെ അറിയിച്ചു.
Comments