കൊല്ലം: ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. കൊല്ലം പത്തനംപുരത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. കടശ്ശേരി സ്വദേശിയായ രേവതിയ്ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ കഴുത്തിലും നെഞ്ചിലും കുത്തേറ്റത്. പത്തനാപുരം കെഎസ്ഇബി ഓഫീസിന് മുന്നിൽ വെച്ചാണ് ആക്രമണം നടന്നത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രേവതിയെ സ്വകാര്യ ആശുപത്രിയൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഗണേശിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പോലീസിന് കൈമാറി. ഇരുവരും തമ്മിൽ ഏറെ നാളായി അകന്ന് കഴിയുകയാണ്. ഒമ്പത് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്.
ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഗണേശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പത്തനാപുരം പോലീസ് സ്റ്റേഷനിൽ ഇന്ന് വിളിച്ച് വരുത്തിയിരുന്നു. തുടർന്ന് മടങ്ങുന്ന വഴിയാണ് ഗണേശ് രേവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്.
Comments