'ഒരൊറ്റ ഇം​ഗ്ലീഷ് വാക്ക്, എനിക്ക് സുരേഷേട്ടനെ ഓർമ്മ വന്നു'; കൊത്തയിൽ ​ഗോകുൽ സുരേഷിന്റെ പോലീസ് വേഷത്തെപ്പറ്റി ദുൽഖർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഒരൊറ്റ ഇം​ഗ്ലീഷ് വാക്ക്, എനിക്ക് സുരേഷേട്ടനെ ഓർമ്മ വന്നു’; കൊത്തയിൽ ​ഗോകുൽ സുരേഷിന്റെ പോലീസ് വേഷത്തെപ്പറ്റി ദുൽഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 03:53 pm IST
FacebookTwitterWhatsAppTelegram

ഓണം റിലീസുകളിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കിം​ഗ് ഓഫ് കൊത്ത’. വലിയ ഒരു വിഭാ​ഗം പ്രേക്ഷകർ സിനിമയ്‌ക്കായി കാത്തിരിക്കുന്നത് താരപുത്രന്മാരെ ഒരുമിച്ച് ഒരു ഫ്രെയിമിൽ കാണാൻ വേണ്ടിയാണ്. ദുൽഖറും ​ഗോകുൽ സുരേഷും ആദ്യമായി ഒരുമിക്കുകയാണ് കിം​ഗ് ഓഫ് കൊത്തയിൽ. ചിത്രത്തിൽ ​ഗ്യാങ്സ്റ്ററിന്റെ വേഷമാണ് ദുൽഖർ ചെയ്യുന്നതെങ്കിൽ ​ഗോകുൽ സുരേഷ് എത്തുന്നത് പോലീസ് വേഷത്തിലാണ്. ​കാക്കി യൂണിഫോം ഗോകുൽ ഇടുമ്പോൾ മറ്റൊരു സുരേഷ് ​ഗോപി ആകുമോ എന്നാണ് സിനിമാ പ്രേമികളുടെ ചോദ്യം. ഇപ്പോഴിതാ, അതിന് ഉത്തരം നൽകിയിരിക്കുന്നത് ദുൽഖർ സൽമാനാണ്. ‘കിം​ഗ് ഓഫ് കൊത്ത’യുടെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പരിപാടിയിലാണ് ​ഗോകുൽ സുരേഷിനെ ദുൽഖർ വാനോളം പുകഴ്‌ത്തിയിരിക്കുന്നത്.

‘കൊത്തയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ക്യാരക്ടർ ഗോകുലിന്റേതായിരിക്കും. സുരേഷേട്ടന്റെ ഷെയ്ഡ് ഒന്നും ഇല്ലാതെ തന്നെയാണ് ഗോകുൽ അഭിനയിച്ചിരിക്കുന്നത്. അങ്ങനെ തന്നെയാണ് സിനിമയിൽ ഗോകുലിന്റെ ക്യാരക്ടറും. എന്നാൽ സിനിമയിൽ ഒരൊറ്റ വാക്ക്, ഒരു ഇംഗ്ലീഷ് വാക്ക് പറഞ്ഞപ്പോഴാണ് എനിക്ക് എവിടെയോ സുരേഷേട്ടൻ പറയുന്നതുപോലെ തോന്നിയത്. അതൊരു സന്തോഷം തന്നെ ആയിരുന്നു. ഷൂട്ടിംഗിനിടെ ഗോകുലിന്റെ കാലിന് പരിക്ക് പറ്റിയിരുന്നു. അവന് നടക്കാൻ തന്നെ നല്ല ബുദ്ധിമുട്ട് ആയിരുന്നു’.

‘വലിയ ഒരു ഷെഡ്യൂൾ ഷൂട്ട് ചെയ്യാൻ ബാക്കി കിടക്കുകയാണ്. എന്നാൽ ഒറ്റ ദിവസം പോലും താൻ കാരണം ഷൂട്ട് മുടങ്ങാൻ ഗോകുൽ അനുവദിച്ചിട്ടില്ല. ഞങ്ങൾക്ക് എല്ലാവർക്കും അറിയാം അവൻ അനുഭവിച്ച ബുദ്ധിമുട്ടും വേദനയും. ഓട്ടവും ചെയ്‌സുമൊക്കെയുള്ള സീനുകളിൽ വേദന കടിച്ചമർത്തിയാണ് ഗോകുൽ അഭിനയിച്ചത്. അത്രയും ഡെഡിക്കേഷൻ സിനിമയ്‌ക്ക് വേണ്ടി ഗോകുൽ എടുത്തിട്ടുണ്ട്’- ദുൽഖർ പറഞ്ഞു.

‘അച്ഛൻ യഥാർത്ഥത്തിൽ പോലീസ് ആയിരുന്നെങ്കിൽ മകൻ ആ യൂണിഫോം ഇടുമ്പോഴുള്ള അതേ റെസ്‌പോൺസിബിലിറ്റിയിലാണ് ഗോകുൽ അഭിനയിച്ചത്. യൂണിഫോം ഇട്ട് തെറ്റിച്ചാൽ അച്ഛൻ ചീത്ത വിളിക്കും എന്ന് ഗോകുൽ പറഞ്ഞിരുന്നു. എന്നാൽ അച്ഛന്റെ ബോഡി ലാഗ്വേജ് വരാതെ, അദ്ദേഹത്തെ ഇമിറ്റേറ്റ് ചെയ്യാതെ വളരെ ശ്രദ്ധിച്ച് തന്നെയാണ് ഗോകുൽ കൊത്തയിലെ അഭിനയിച്ചത്’- എന്ന് നടൻ പ്രസന്നയും ​ഗോകുലിനെപ്പറ്റി വാചാലനായി.

‘യൂണിഫോമിന്റെ ഫിറ്റിങിനു വേണ്ടി മാത്രം കമ്മിഷണിറിലെ ഒരു റഫറൻസ് സ്റ്റിൽ എടുത്തുനോക്കിയിരുന്നു. അതല്ലാതുള്ള റഫറൻസ് എടുത്താൽ ചിലപ്പോൾ താങ്ങില്ല. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിര്‍ദേശം അനുസരിച്ച് എന്റേതായ ശൈലിയിലാണ് ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്’-ഗോകുൽ സുരേഷും പറഞ്ഞു.

Tags: Suresh Gopigokul sureshDulquer SalmaanKing of KothaSUB
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies