മുംബൈ; ഏകദിനത്തിലെ പ്രകടനം മലയാളി താരം സഞ്ജു സാംസനെക്കാലും മോശമായിട്ടും സൂര്യകുമാര്‍ യാദവിനെ ഏഷ്യാകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനം ഉയരുന്നു. ഇതിനൊപ്പം റിസ്റ്റ് സ്പിന്നര്‍ ചഹലിനെ തഴഞ്ഞതിലും ആരാധകര്‍ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവിനെ റിസര്‍വ് താരമാക്കിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ ആരാധകരുടെ വിമര്‍ശനം.
12 ഏകദിന ഇന്നിങ്സ് കളിച്ച സഞ്ജു 55.71 ശരാശരിയില്‍ നേടിയത് 390 റണ്‍സാണ്. സൂര്യകുമാര്‍ യാദവ് 24 ഇന്നിങ്സ് കളിച്ച് 22 ശരാശരിയില്‍ നേടിയത് 511 റണ്‍സുമാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇതുവരെ ഏകദിന അരങ്ങേറ്റം നടത്താത്ത തിലക് വര്‍മക്ക് ഏഷ്യാ കപ്പിലേക്ക് വിളിയെത്തിയപ്പോഴും സഞ്ജുവിനെ റിസര്‍വ് താരമായി മാത്രം ഒതുക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന അര്‍ദ്ധ സെഞ്ച്വറിയോടെ സഞ്ജു ഏകദിനത്തിലെ പ്രകടനം വ്യക്തമാക്കിയിരുന്നു. പിന്നീട് നടന്ന ടി20 പരമ്പരയില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെങ്കിലും അയര്‍ലന്‍ഡിനെതിരെ 26 പന്തില്‍ 40 റണ്‍സ് നേടി ഫോം വീണ്ടെടുത്തു.
മുംബൈയുടെ തിലക് വര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ടീമില്‍ സീറ്റ് നേടുന്നതിന് കാരണം നായകന്‍ രോഹിത് ശര്‍മയുടെ മുംബൈ സ്നേഹമാണെന്ന ആക്ഷേപമാണ് ശക്തമാവുന്നത്. സൂര്യകുമാര്‍ യാദവിനെ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കാനാവും ഇന്ത്യ ശ്രമിക്കുക. മദ്ധ്യനിരയിലും ഫിനിഷര്‍ റോളിലുമെല്ലാം സൂര്യകുമാര്‍ ഏകദിനത്തില്‍ പരാജയപ്പെട്ടിരുന്നു.ഇന്ത്യയൊരു പരീക്ഷണത്തിനാണ് മുതിരുന്നതെന്നാണ് വാദം. കെ.എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവരുടെ ഫിറ്റ്‌സ് ഇപ്പോഴും സംശയത്തിലാണ്. ഇടം കൈയന്‍ ബാറ്റര്‍ ആയതാണ് തിലകിനെ പരിഗണിക്കാനുള്ള കാരണം. നാലാം നമ്പറില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ തിലകിന് സാധിക്കുമെന്ന വിശ്വാസത്തിലാണ് ടീം മാനേജ്മെന്റ്.സെപ്റ്റംബര്‍ രണ്ടിന് പാക്കിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Comments