ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന വാര്‍ത്ത വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍. ഇത് ഉറപ്പിക്കുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രസീലിന്റെ മജീഷ്യന്‍ നെയ്മര്‍ എന്ന് ഇന്ത്യയില്‍ വരുമെന്ന സ്ഥിരീകരണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
എഎഫ്സി ചാമ്പ്യന്‍സ് ലീഗിന്റെ നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലും ഇന്ത്യന്‍ ക്ലബായ മുംബൈ സിറ്റി എഫ്സിയും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ സ്‌പോര്‍ട്ട്‌സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലാവോ വെളിപ്പെടുത്തുന്നത് പ്രകാരം നവംബര്‍ ആറിനാണ് മുംബൈ സിറ്റിയും അല്‍ ഹിലാലും തമ്മിലുള്ള മത്സരം നടക്കുക. പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിലാണ് രണ്ടു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുക.11,600 പേരെ ഉള്‍ക്കൊള്ളാനാവുന്നതാണ് സ്റ്റേഡിയം.
ുംബൈ സിറ്റിയുടെ മറ്റു രണ്ടു ഹോം മത്സരങ്ങള്‍ സെപ്തംബര്‍ 18, ഡിസംബര്‍ 4 എന്നീ തീയതികളിലും നടക്കും.നെയ്മര്‍ ജൂനിയര്‍, കൗലിബാലി, മാല്‍ക്കം. മിട്രോവിച്ച്, റൂബന്‍ നെവാസ്, മിലിങ്കോവിച്ച് സാവിച്ച് തുടങ്ങിയ താരങ്ങളാണ് അല്‍ ഹിലാലിലുള്ളത്. ഇവരെല്ലാവരും ഇന്ത്യയിലേക്ക് എത്തിയേക്കുമെന്നാണ് വിവരം. മുംബൈ സിറ്റിയുടെ മത്സരങ്ങള്‍ നടക്കാറുള്ള സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതിനാലാണ് ബാലെവാഡി സ്റ്റേഡിയത്തില്‍മത്സരം നടത്തുന്നത്.
Comments