ന്യൂഡൽഹി: സെപ്തംബർ 9, 10 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ രാജ്യതലസ്ഥാനം ഒരുങ്ങുന്നു. ഒരുക്കങ്ങളുടെ ഭാഗമായി ഡൽഹി പോലീസിലെ ട്രെയിനി കമാൻഡോകൾ ഹെലികോപ്റ്റർ സ്ലിതറിംഗ് അഭ്യാസം നടത്തി. ജി-20 ഉച്ചകോടിക്ക് മുന്നോടിയായി തലസ്ഥാനത്തെ പോലീസ് അക്കാദമിയിലെ ട്രെയിനി കമാൻഡോകളുടെ രണ്ടാം ബാച്ചാണ് ഹെലികോപ്റ്റർ സ്ലിതറിംഗ് അഭ്യാസം നടത്തിയത്. ഝരോദ കലാനിലെ പോലീസ് അക്കാദമിയിലെ എം 17 ഹെലികോപ്റ്റർ ഉപയോഗിച്ചാണ് പരിശീലനം നൽകിയത്.
ഏത് തരത്തിലുള്ള തീവ്രവാദ ഭീഷണിയേയും തടയാൻ പോലീസ് തയ്യാറാണ്. ഏത് തരത്തിലുള്ള ക്രമസമാധാന പ്രശ്നത്തെയും നേരിടാൻ എല്ലാ സജ്ജീകരണങ്ങളുമുള്ള ലൊജിസ്റ്റിക് വാനുകളും സജ്ജീകരിച്ചിരിക്കുന്നതായി ഡൽഹി പോലീസ് പിആർഒ സുമൻ നൽവ പറഞ്ഞു. ജി20 ഉച്ചകോടിക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
Comments