കൊച്ചി: ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി കൗണ്‍സിലറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൊച്ചി ഇഡി ഓഫീസില്‍ പോലീസ് പരിശോധന. വൈകിട്ട് തുടങ്ങിയ കേരള പോലീസിന്റെ പരിശോധന ഇപ്പോഴും തുടരുകയാണ്.
വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര് അരവിന്ദാക്ഷന് നല്കിയ പരാതിയിലാണ് പോലീസിന്റെ മിന്നല്‍ അന്വേഷണം.എറണാകുളം സെന്‍ട്രല്‍ പോലീസ് സംഘമാണ് ഇഡി ഓഫിസില്‍ പരിശോധന നടത്തുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അരവിന്ദാക്ഷന് ചികിത്സ തേടിയിരുന്നു. ഇതിന് ശേഷമാണ് പരാതി നല്‍കിയത്.
പരാതി ലഭിച്ച കാര്യം കൊച്ചി സിറ്റി പോലീസ് നേരത്തെ സ്ഥരീകരിച്ചിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കള്ള മൊഴി നല്കാന് ഇഡി നിര്‍ബന്ധിച്ചുവെന്നും ഇതു നല്‍കാതിരുന്നതോടെ തന്നെ മര്‍ദ്ദിച്ചെന്നുമാണ് അരവിന്ദാക്ഷന്റെ പരാതി.
സെന്‍ട്രല്‍ പൊലീസാണ് പ്രാഥമിക പരിശോധന നടത്തുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തേക്കുമെന്നാണ് സൂചന. നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസിലും സമാനമായ രീതിയില്‍ പൊലീസ് ഇഡി ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തിരുന്നു.
Comments