തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എ.സി. മൊയ്തീന്റെ രാജി ആവശ്യപെട്ട് തൃശ്ശൂർ കുന്നംകുളത്തെ എം.എൽ.എ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് മൂന്നുപ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു.
ബാരിക്കേടുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ജലപീരങ്കി പ്രയോഗത്തിൽ പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. സുരേഷ് ഗോപിയുടെ പദയാത്ര മാർച്ച് രണ്ടിന് ആരംഭിക്കാനിരിക്കെയാണ് ബിജെപി പ്രതിഷേധം ശക്തമാക്കിയത്.
മാർച്ച് ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ.കെ. അനീഷ് കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഇ.പി ജയരാജന്റെയും എ.സി മൊയ്തീന്റെയും ബിനാമിയാണ് മുഖ്യപ്രതി സതീഷ് കുമാർ എന്നും പികെ ബിജുവിനടക്കം കള്ളപ്പണക്കാരുമായി ബന്ധമുണ്ടെന്നും അനീഷ് കുമാർ പറഞ്ഞു.