തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച തിമിംഗല ഛർദ്ദി പിടികൂടി. 35 കോടിയോളം വില മതിക്കുന്ന തിമിംഗല ഛർദ്ദിയാണ് പിടികൂടിയത്. കന്യാകുമാരിക്ക് സമീപം മാർത്താണ്ഡത്ത് വെച്ചാണ് കാർ പോലീസ് പിടിയിലായത്. സംഭവത്തിൽ ആറ് മലയാളികൾ പിടിയിലായി.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ആറംഗ സംഘത്തെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് തിമിംഗല ഛർദ്ദി കണ്ടെത്തിയത്.
സംഭവത്തിൽ തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ(46), കൊല്ലം സ്വദേശി നൈജു(39), ജയൻ(41), നെയ്യാറ്റിൻകര സ്വദേശി ദിലീപ്(26), വെള്ളറട സ്വദേശി ബാലകൃഷ്ണൻ(61), ഒറ്റപ്പാലം സ്വദേശി വീരൻ(50) എന്നിവരെയാണ് തമിഴ്നാട് പോലീസിന്റെ പിടിയിലായത്.