കായികതാരങ്ങളോടുളള സർക്കാരിന്റെ സമീപനം കേരളത്തിന് അപമാനം; കേന്ദ്ര സർക്കാർ കായികതാരങ്ങൾക്ക് നൽകുന്ന പിന്തുണ മനസിലാക്കാൻ കേരളം തയ്യാറാകണം: കെ സുരേന്ദ്രൻ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കായികതാരങ്ങളോടുളള സർക്കാരിന്റെ സമീപനം കേരളത്തിന് അപമാനം; കേന്ദ്ര സർക്കാർ കായികതാരങ്ങൾക്ക് നൽകുന്ന പിന്തുണ മനസിലാക്കാൻ കേരളം തയ്യാറാകണം: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 08:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിലെ കായികതാരങ്ങളെ സംസ്ഥാന സർക്കാർ അപമാനിക്കുന്നത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കായിക താരങ്ങൾ സർക്കാരിനെതിരെ പ്രതികരിക്കുന്നത് അവരുടെ ഗതികേടുകൊണ്ടാണെന്നും കായികതാരങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ കായികതാരങ്ങൾക്ക് നൽകുന്ന പിന്തുണ മനസിലാക്കാൻ കേരളം തയ്യാറാകണം. നരേന്ദ്രമോദി സർക്കാർ കായിക മേഖലയ്‌ക്ക് മികച്ച പരിഗണനയും സൗകര്യവും ഒരുക്കിയത് കൊണ്ടാണ് ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് ചരിത്ര നേട്ടം കൈവരിക്കാൻ സാധിച്ചത്. യുപിഎ സർക്കാരിന്റെ കാലത്തും രാജ്യത്തെ കായിക താരങ്ങൾ ദുരിതങ്ങൾ അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. 2018-ലെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്ക് നൽകിയ വാഗ്ദാനം പോലും സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടില്ല. വാഗ്ദാനങ്ങൾ നടപ്പിലാകാതെ കായിക താരങ്ങളെ പറ്റിക്കുകയാണ് സംസ്ഥാന സർക്കാർ.

രാജ്യാന്തര ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയ്, ട്രിപ്പിൾ ജമ്പ് രാജ്യാന്തര താരങ്ങളായ എൽദോസ് പോൾ, അബ്ദുളള അബൂബക്കർ എന്നിവർ കേരളം വിടുമെന്ന് പ്രഖ്യാപിച്ചത് സർക്കാരിന്റെ സമീപനത്തിലെ പോരായ്മയാണെന്ന് അദ്ദേഹം പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങൾ കായിക താരങ്ങൾക്ക് മികച്ച പരിഗണന നൽകുമ്പോൾ കേരളം അവഗണിക്കുന്നു എന്നതാണ് ശ്രദ്ധേയം. കേരളത്തിന്റെ കായികമേഖലയെ നശിപ്പിക്കുന്ന നീക്കങ്ങൾ സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. പാർട്ടിക്കാർക്കും അനർഹർക്കും പിൻവാതിൽ നിയമനം നൽകുന്ന പിണറായി സർക്കാർ അഞ്ചുവർഷമായി അർഹരായ കായിക പ്രതിഭകളെ ജോലി നൽകാതെ പറ്റിക്കുകയാണെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു.

Tags: sportsK SurendrankeralaAthlets
Share
Tweet
SendShare

More News from this section

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

മെസ്സി തട്ടിപ്പ്: പിണറായി വിജയനെ SIT ചോദ്യം ചെയ്യും; ജയതിലകിന് കുരുക്ക് മുറുകുന്നു; കലൂർ സ്റ്റേഡിയം കൈമാറ്റത്തിലും അന്വേഷണം

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

Latest News

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies