മുംബൈ: മഹാരാഷ്ട്രയിലെ ഷിർദിയിലുള്ള സായിബാബ സമാധി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗവർണർ രമേഷ് ബൈസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു.
ക്ഷേത്രത്തിലെ പുതിയ ദർശൻ ക്യൂ കോംപ്ലക്സിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഇതിന് ശേഷമാകും നിൽവന്ദേ ഡാമിന്റെ ജൽ പൂജയും അണക്കെട്ടിന്റെ കനാലും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നത്.
ഷിർദിയിലെ സന്ദർശന വേളയിൽ പ്രധാനമന്ത്രി പൊതുപരിപാടിയിൽ മുഖ്യാതിഥിയാകും. വേദിയിൽ ആരോഗ്യം, റെയിൽ, റോഡ്, എണ്ണ-വാതകം എന്നീ മേഖലകളിൽ ഏകദേശം 7,500 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ഇതിന് ശേഷമാകും 37-ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതിനായി പ്രധാനമന്ത്രി ഗോവ സന്ദർശനം നടത്തുക.