തൃശൂർ: മാളയിൽ, നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരു സ്ത്രീയടക്കം പത്ത് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8:50-ഓടെ മാള കാവനാട് വെച്ചായിരുന്നു അപകടം നടന്നത്.
തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു സ്ത്രീയടക്കം പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.