ഒട്ടാവ: കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ ടോണി മുണ്ടക്കലിനെയാണ്(23) മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുൻപ് സ്റ്റുഡന്റ് വീസയിലാണ് ടോണി കാനഡയിലെത്തിയത്. കാനഡയിൽ സോഷ്യൽ സർവീസ് വർക്ക് പഠനത്തോടൊപ്പം സോഷ്യൽ വർക്കറായി ജോലി ചെയ്ത് വരികയായിരുന്നു.
ഗാരേജിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കാർബൺ മോണോക്സൈഡ് ശ്വസിച്ചാകാം മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ടോണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടവും മറ്റ് നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.