കോട്ടയം: മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കാഞ്ഞിരപ്പള്ളി സ്വദേശി ജോയലിനെയാണ് കാണാതായത്. എലിപ്പുലിക്കാട്ട് കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. ബന്ധുവിന്റെ വീട്ടിൽ വിവാഹ ചടങ്ങിന് പങ്കെടുക്കാനായി എത്തിയതായിരുന്നു ജോയൽ.
രാവിലെയോടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം മീനന്തറയാറ്റിൽ കുളിക്കഴിഞ്ഞ് മൂന്നു പേരും തിരിച്ച് കരയിൽ കയറിയെങ്കിലും പുഴയിൽ നീന്താനായി ജോയൽ വീണ്ടും ഇറങ്ങുകയായിരുന്നു. ഈ സമയത്താണ് ഒഴുക്കിൽപെടുന്നത്. ഉടൻ തന്നെ സുഹൃത്തുക്കൾ നാട്ടുകാരെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. അഗ്നിശമന സേനയും പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.