കണ്ണൂർ: കണ്ണൂർ വിമനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1095.5 ഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തിയത്. ചപ്പാരപ്പടവ് കൂവേരി സ്വദേശി ഹമീദ് മുഹമ്മദ് ആണ് പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 66.77 ലക്ഷം രൂപ വിലമതിപ്പുണ്ട്. കസ്റ്റംസ് അസി. കമീഷണർ ഇ വികാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.