'മറ്റൊരു രാജ്യവും ചെയ്യാത്ത കാര്യം, ചന്ദ്രയാൻ-3 ഇന്ത്യയുടെ സുപ്രധാന വിജയം'; അഭിനന്ദിച്ച് നാസ അഡ്മിനിസ്‌ട്രേറ്റർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മറ്റൊരു രാജ്യവും ചെയ്യാത്ത കാര്യം, ചന്ദ്രയാൻ-3 ഇന്ത്യയുടെ സുപ്രധാന വിജയം’; അഭിനന്ദിച്ച് നാസ അഡ്മിനിസ്‌ട്രേറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 10:05 am IST
FacebookTwitterWhatsAppTelegram

മുംബൈ: ബഹിരാകാശ രംഗത്തെ നാഴികക്കല്ലായ ചന്ദ്രയാൻ-3ന്റെ വിജയത്തെ അഭിനന്ദിച്ച് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ. മറ്റൊരു രാജ്യവും ചെയ്യാത്ത കാര്യമാണ് ഇന്ത്യ ചെയ്തതെന്നും, ഈ നേട്ടത്തിന് ഇന്ത്യ എല്ലാ വിധത്തിലുള്ള അഭിനന്ദനങ്ങളും അർഹിക്കുന്നുവെന്നും ബിൽ നെൽസൺ പറഞ്ഞു. ” ഇന്ത്യയെ എന്റെ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമായി ഇന്ത്യ മാറി. ഒരു കൊമേഴ്ഷ്യൽ ലാൻഡർ അടുത്ത വർഷം അതേ സ്ഥലത്ത് ഇറങ്ങാൻ തയ്യാറെടുക്കുന്നുണ്ട്. എന്നാൽ ആദ്യത്തെ സ്ഥാനം ഇന്ത്യ സ്വന്തമാക്കി. ചിലർ അതിനായി ശ്രമിച്ചു, മറ്റ് ചിലരാകട്ടെ പരാജയപ്പെട്ടു. ഈ നേട്ടം വളരെ പ്രധാനപ്പെട്ടതാണ്. അതിന് ഇന്ത്യ അഭിനന്ദനങ്ങളും അർഹിക്കുന്നുവെന്നും” ബിൽ നെൽസൺ പറയുന്നു.

നിസാർ ദൗത്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഭൂമിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടെത്തുന്നതിനായി ഒരു 3ഡി മോഡൽ സജ്ജീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ” ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ് ഈ ദൗത്യം. കരഭാഗത്തും, വെള്ളത്തിലും മഞ്ഞിലുമെല്ലാം ഉണ്ടാകുന്ന മാറ്റങ്ങൾ ഇതുവഴി അറിയാൻ സാധിക്കും. ഭൂമിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് നമ്മളെ മനസിലാക്കാൻ നമ്മളെ സഹായിക്കുന്ന ഒരു കൂട്ടം ഡാറ്റ ആയിരിക്കും ഇത്. അടുത്ത വർഷം ആദ്യമായിരിക്കും ഈ ദൗത്യം നടപ്പിലാക്കാൻ കഴിയുന്നത്. ദൗത്യത്തിനുള്ള റോക്കറ്റ് നിർമ്മിക്കുന്നത് ഐഎസ്ആർഒ ആണ്. ബാംഗ്ലൂരിൽ ഇത് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

നാസയും ഐഎസ്ആർഒയും തമ്മിലുള്ള സംയുക്ത ഭൗമ നിരീക്ഷണ ദൗത്യമാണ് നിസാർ. ദൗത്യത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വഴി പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ഉൾപ്പെടെ മുൻകൂട്ടി മനസിലാക്കാൻ സാധിക്കും. ഭൂമിയിലെ വനങ്ങളിലും തണ്ണീർത്തടങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ പഠനവിധേയമാക്കുകയും, ഇത് കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും മനസിലാക്കാൻ ഗവേഷകരെ സഹായിക്കും. അത്യാധുനിക റഡാർ സംവിധാനങ്ങളാണ് നിസാറിൽ ഉപയോഗിക്കുന്നത്. ഓരോ 12 ദിവസത്തിലും രണ്ട് തവണ വീതം ഭൂമിയുടെ വിവിധ ഭാഗങ്ങൾ ഇവ സ്‌കാൻ ചെയ്യും.

Tags: NASAchandrayaan-3Nisar
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies