കോഴിക്കോട്: കാറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പിലാശ്ശേരി സ്വദേശി ഷറഫുദ്ദീനെയാണ് വെള്ളലശ്ശേരിയിൽ നിന്നും എക്സൈസ് പിടികൂടിയത്. 250 ഗ്രാമിലേറെ മയക്കുമരുന്നാണ് പ്രതിയിൽ നിന്നും കണ്ടെത്തിയത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിൽപ്പനയ്ക്ക് വേണ്ടി ബെംഗളൂരുവിൽ നിന്നാണ് ഷറഫുദ്ദീൻ മയക്കുമരുന്ന് എത്തിച്ചിരുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ എംഡിഎംഎ മൊത്തക്കച്ചവടക്കാരിൽ ഒരാളാണ് ഇയാളെന്നും എക്സൈസ് വ്യക്തമാക്കി.